തിരുവനന്തപുരം: കേരള കോൺഗ്രസ് എം അധ്യക്ഷൻ കെ.എം. മാണിെയ എൻ.ഡി.എയിലേക്ക് സ്വാഗതം ചെയ്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. എൻ.ഡി.എയുടെ കാഴ്ചപ്പാടും നയങ്ങളും അംഗീകരിക്കുന്ന ആരുെട മുന്നിലും മുന്നണിയുടെ വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് കുമ്മനം പറഞ്ഞു.
എൻ.ഡി.എയിലേക്ക് വരുന്നതിന് മാണി അനുകൂലമായി പ്രതികരിക്കുകയാണെങ്കിൽ അക്കാര്യം ഘടക കക്ഷികൾ യോഗം ചേർന്ന് തീരുമാനമെടുക്കും. ബി.ഡി.ജെ.എസുമായുള്ള പ്രശ്നങ്ങൾ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പ് പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും കുമ്മനം പറഞ്ഞു.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് കേന്ദ്ര ഭരണത്തിെൻറ വിലയിരുത്തലാകിെല്ലന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞു. ബി.ഡി.ജെ.എസുമായുള്ള പ്രശ്നം പരിഹരിക്കാനാകുെമന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.