കുമ്മനം ഗവർണർ സ്ഥാനം രാജിവെച്ചു; തിരുവനന്തപുരത്ത് സ്ഥാനാർഥിയാവും
text_fieldsന്യൂഡൽഹി: മിസോറം ഗവർണർ കുമ്മനം രാജശേഖരൻ രാജിവെച്ചു. രാജി അംഗീകരിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് അസം ഗവർ ണർ പ്രഫ. ജഗദീഷ് മുഖിക്ക് മിസോറമിെൻറ അധികച്ചുമതല നൽകി. ലോക്സഭ തെരഞ്ഞെടുപ്പു തീയതി ഉടൻ പ്രഖ്യാപിക്കാനിര ിക്കേ, തിരുവനന്തപുരത്ത് മത്സരിപ്പിക്കാനാണ് കുമ്മനത്തെ ബി.ജെ.പി രാജിവെപ്പിച്ചത്.
ശശി തരൂരിനെതിരെ മത് സരിപ്പിക്കാൻ പറ്റിയ സ്വീകാര്യ സ്ഥാനാർഥി കുമ്മനം തന്നെയാണെന്ന ആർ.എസ്.എസ് നിലപാടിനെ തുടർന്നാണ് രാജി. കുമ്മനത്തിനാകെട്ട, ലോക്സഭ തെരഞ്ഞെടുപ്പു കഴിഞ്ഞാൽ മിസോറമിൽ തുടരാൻ കഴിയണമെന്നില്ല. കേന്ദ്രത്തിൽ ഭരണമാറ്റം ഉണ്ടായാൽ ബി.ജെ.പിക്കാരായ ഗവർണർമാർ രാജിവെക്കേണ്ടി വരും. ബി.ജെ.പിക്ക് രണ്ടാമൂഴം കിട്ടിയാൽ വീണ്ടും ഗവർണറാകാനോ, കേന്ദ്രമന്ത്രിയാകാനോ കഴിയും. സംസ്ഥാന രാഷ്ട്രീയത്തിൽ തുടരണമെന്ന കുമ്മനത്തിെൻറ താൽപര്യത്തിനും തടസ്സമില്ല.
ബി.ജെ.പിക്കുള്ളിലെ കടുത്ത പോരിനൊടുവിൽ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് മിസോറമിലേക്ക് നാടുകടത്തിയ അനുഭവമായിരുന്നു കുമ്മനത്തിേൻറത്. ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ നേരിട്ട് ഇടപെട്ട് നടത്തിയ നീക്കത്തിന് ആർ.എസ്.എസ് എതിരായിരുന്നു. ഒട്ടും താൽപര്യമില്ലാതെയാണ് അദ്ദേഹം മിസോറം രാജ്ഭവനിൽ കഴിഞ്ഞത്. തിരുവനന്തപുരത്തെ സ്ഥാനാർഥിത്വത്തിലൂടെ കുമ്മനത്തെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് ഇപ്പോൾ.
ഗവർണർ സ്ഥാനം രാജിവെച്ച് തെരഞ്ഞെടുപ്പിൽ മത്സരിച്ച ചരിത്രം ഇതിനുമുമ്പ് വക്കം പുരുഷോത്തമനുണ്ട്. അന്തമാൻ-നികോബാർ െലഫ്. ഗവർണർ സ്ഥാനം രാജിവെച്ച് 1996ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ മത്സരിച്ച അദ്ദേഹം തോറ്റു. ഗവർണർ സ്ഥാനത്ത് രണ്ടു വർഷം കാലാവധി ബാക്കിയുള്ളപ്പോഴായിരുന്നു രാജി. കേരള ഗവർണറായിരുന്ന നിഖിൽകുമാർ കഴിഞ്ഞ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ രാജിവെച്ച് കോൺഗ്രസ് ടിക്കറ്റിൽ ഒൗറംഗാബാദിൽ മത്സരിച്ചു തോറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
