Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത്​ ഗൂഢാലോചനയുടെ ഭാഗം -കുമ്മനം

text_fields
bookmark_border
സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത്​ ഗൂഢാലോചനയുടെ ഭാഗം -കുമ്മനം
cancel

ആലപ്പുഴ: കൊടകര കുഴൽപണ കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ ചോദ്യം ചെയ്യാൻ വിളിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുതിർന്ന ബി​.ജെ.പി നേതാവ്​ കുമ്മനം രാജശേഖരൻ. വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്ന്​ അദ്ദേഹം അന്വേഷണസംഘത്തിന്​ മുന്നിൽ ഹാജരാകണമോയെന്നത് പാർട്ടി തീരുമാനിക്കും. കേസി​െൻറ ഗതി തിരിച്ചുവിടാനാണ് സി.പി.എമ്മും കോൺഗ്രസും ശ്രമിക്കുന്നത്. ഇതുവരെ അന്വേഷണത്തോട് ബി.ജെ.പി പൂർണമായും സഹകരിച്ചിട്ടുണ്ട്.

കവർച്ചക്കുപിന്നിൽ സി.പി.എമ്മുമായി ബന്ധപ്പെട്ട ക്വട്ടേഷൻ സംഘങ്ങളാണ്. അവരുടെ ബന്ധങ്ങൾ അന്വേഷിച്ചാൽ ഇതിനുപിന്നിൽ പ്രവർത്തിച്ചവർ ആരെന്ന് വ്യക്തമാകും. കള്ളക്കടത്ത്, കവർച്ച കേസുകളിൽ മുഖം നഷ്​ടമായ സി.പി.എം അതിൽനിന്ന് ശ്രദ്ധതിരിക്കാനാണ് സുരേന്ദ്രനെ കേന്ദ്രീകരിച്ച് പുതിയ നീക്കം നടത്തുന്നത്. സി.പി.എം തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണ്. ബി.ജെ.പി.ക്ക് ഒന്നും ഒളിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kummanam Rajasekharan supports k surendran
Next Story