കോഴിക്കോട്: തിരുവനന്തപുരം ബി.ജെ.പി സ്ഥാനാർഥി കുമ്മനം രാജശേഖരനെ 'സുമ്മനം' രാജശേഖരനാക്കി കേന്ദ്ര ബി.ജെ.പി സ്ഥാനാർഥി പട്ടിക. ഇന്ന് വൈകീട്ട് പുറത്തുവിട്ട 184 പേരുടെ പട്ടികയിൽ 101ാമനായ കുമ്മനം രാജശേഖരന്‍റെ പേരാണ് തെറ്റായി 'സുമ്മനം' രാജശേഖരൻ എന്നാക്കിയത്.
ബി.ജെ.പി മൽസരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച കേരളത്തിലെ 14 മണ്ഡലങ്ങളിൽ 13 എണ്ണത്തിൽ മാത്രമാണ് ഇപ്പോൾ തീരുമാനം വന്നത്. പത്തനംതിട്ടയിൽ ഇപ്പോഴും തർക്കം തുടരുകയാണ്.


മറ്റ് സ്ഥാനാർഥികൾ: കാസർകോട് - രവീഷ് തന്ത്രി, കണ്ണൂർ - സി.കെ പത്മനാഭൻ, വടകര - വി.കെ സജീവൻ, കോഴിക്കോട് - കെ.പി പ്രകാശ് ബാബു, മലപ്പുറം - ഉണ്ണികൃഷ്ണൻ മാസ്റ്റർ, പൊന്നാനി - വി.ടി രമ, പാലക്കാട് - സി. കൃഷ്ണകുമാർ, ചാലക്കുടി - എ.എൻ രാധാകൃഷ്ണൻ, എറണാകുളം - അൽഫോൺസ് കണ്ണന്താനം, ആലപ്പുഴ - കെ.എസ് രാധാകൃഷ്ണൻ, കൊല്ലം - കെ.വി സാബു, ആറ്റിങ്ങൽ - ശോഭാ സുരേന്ദ്രൻ.