Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകമൽ മോദിയെയും സുരേഷ്​...

കമൽ മോദിയെയും സുരേഷ്​ ഗോപിയെയും അപമാനിച്ചെന്ന്​ കുമ്മനം

text_fields
bookmark_border
കമൽ മോദിയെയും സുരേഷ്​ ഗോപിയെയും അപമാനിച്ചെന്ന്​ കുമ്മനം
cancel

തിരുവനന്തപുരം: സംവിധായകൻ കമലിനെതിരെ ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കമൽ നരേ​​ന്ദ്ര മോദിയെയും സുരേഷ്​ ഗോപിയെയ​ും അപമാനിച്ചു എന്നാണ്​ കുമ്മനത്തി​​െൻറ ആരോപണം. ഫേസ്​ബുക്കിലൂടെയാണ്​ കുമ്മനം ആരോപണം ഉന്നയിച്ചിരിക്കുന്നത്​. കമലി​​െൻറ പ്രസംഗം ഉൾപ്പെടുത്തിയാണ്​ ഫേസ്​ബുക്ക്​ പോസ്​റ്റ്​.

നേരത്തെ കമലിനെതിരെ ബി.ജെ.പി സംസ്ഥാന ജനറൽ  സെക്രട്ടറി എ.എൻ. രാധാകൃഷണൻ രംഗത്ത്​ വന്നിരുന്നു. കമൽ പാകിസ്​താനിലേക്ക്​ ​പോകണമെന്നായിരുന്നു രാധാകൃഷ്​ണ​​െൻറ ആവശ്യം. കമൽ എസ്​.ഡി.പി.​െഎ പോലുള്ള സംഘടനകള​​ുമായി ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. രാധകൃഷ്​ണനെതിരെ രൂക്ഷമായ വിമർശനങ്ങളാണ്​ വിവിധ കോണുകളിൽ നിന്നുയർന്നത്​. ബി.ജെ.പി നേതാവ്​ സി.കെ.പത്​മനാഭനും രാധാകൃഷ്​ണനെ വിമർശിച്ച്​ രംഗത്തെത്തിയിരുന്നു.

ഇതിന്​ പിന്നാലെയാണ്​ വിഷയത്തിൽ കുമ്മനം രാജശേഖരനും നിലപാട്​ വ്യക്​തമാക്കി രംഗത്തെത്തിയിരിക്കുന്നത്​. ഫേസ്​ബുക്കിലുടെ കമലിനെ വിമർശിക്കുകയാണ്​ കുമ്മനവും ചെയ്യുന്നത്​. കമലിനെതിരായ രാധകൃഷ്​ണ​​െൻറ പരാമർശത്തിൽ ബി.ജെ.പി സംസ്​ഥാന നേതൃത്വം ഇതുവരെയായിട്ടും നിലപാട്​ വ്യക്​തമാക്കിയിരുന്നില്ല.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kummanam rajasekharankamal
News Summary - kummanam rajasekharan facebook post against kamal
Next Story