ചാണ്ടിമാർ കേരള രാഷ്്ട്രീയത്തെ ചണ്ടിയാക്കി -കുമ്മനം
text_fieldsആലപ്പുഴ: എൽ.ഡി.എഫിെൻറ ജനജാഗ്രത യാത്ര എട്ടുനിലയിൽ പൊട്ടിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. മന്ത്രി തോമസ് ചാണ്ടിയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കേരള രാഷ്്ട്രീയത്തിലെ വികൃത രൂപങ്ങളാണ്. ഇരുവരും സത്ത ഊറ്റിയെടുത്ത് കേരള രാഷ്്ട്രീയത്തെ വെറും ചണ്ടിയാക്കി മാറ്റിയെന്ന് പാർട്ടി സംസ്ഥാന സമിതി യോഗത്തിൽ അധ്യക്ഷ പ്രസംഗത്തിൽ കുമ്മനം ആരോപിച്ചു.
ആർക്കും വേണ്ടാത്ത യാത്രയായി ജനജാഗ്രത യാത്ര മാറി. കൂപ്പറിസ്റ്റിക് പാർട്ടി ഓഫ് ഇന്ത്യയെന്നതാണ് സി.പി.എമ്മിെൻറ ഇപ്പോഴത്തെ പേര്. പകൽവെളിച്ചതിൽ ഒരു കാരാട്ടും ഇരുട്ടിൽ മറ്റൊരു കാരാട്ടുമാണ് പാർട്ടി ഭരിക്കുന്നത്. ഏത് കാരാട്ടാണ് യഥാർഥ കമ്യൂണിസ്െറ്റന്ന ചോദ്യമാണ് ഉയരുന്നെതന്ന് കുമ്മനം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
