ബൽറാം നിലപാട് മാറ്റിയത് നേതാക്കളെ രക്ഷിക്കാൻ –കുമ്മനം
text_fieldsപത്തനംതിട്ട: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ കോൺഗ്രസ്-സി.പി.എം ഒത്തുകളി വെളിപ്പെടുത്തിയ വി.ടി. ബൽറാം എം.എൽ.എ നിലപാട് മാറ്റിയത് ജയിലിലേക്ക് പോകേണ്ട കോൺഗ്രസ് നേതാക്കളെ രക്ഷപ്പെടുത്താനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ പറഞ്ഞു. ജനരക്ഷായാത്രക്ക് പത്തനംതിട്ടയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദർശ രാഷ്ട്രീയക്കാരനായി ചമഞ്ഞ ബൽറാം മുഖംമൂടി സ്വയം അഴിച്ചതിന് തുല്യമാണ് വെളിപ്പെടുത്തലിൽനിന്ന് പിന്മാറിയത്. ജനരക്ഷായാത്രയിലെ ജനപങ്കാളിത്തം കണ്ട് സി.പി.എം, കോൺഗ്രസ് നേതാക്കൾ അങ്കലാപ്പിലായെന്നും കുമ്മനം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
