കുമ്മനത്തിന്‍റെ പരിപാടിക്ക് സ്വാമിയെത്തിയത് ഐ.ജിയുടെ വാഹനത്തിലെന്ന് സ്ഥിരീകരണം
text_fieldsതിരുവനന്തപുരം: ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ സംഘടിപ്പിച്ച പരിപാടിയിൽ പെങ്കടുക്കാൻ സ്വാമി കൃഷ്ണാനന്ദ ഭാരതി എത്തിയത് െഎ.ജിയുടെ വാഹനത്തിലാണെന്ന് സ്ഥിരീകരിച്ചു. ഇതു സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് സ്പെഷൽ ബ്രാഞ്ച് കൈമാറി. എന്നാൽ, റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ പൊലീസ് ആസ്ഥാനത്തെ െഎ.ജി ദിനേന്ദ്ര കശ്യപിനെതിരെ നടപടിയുണ്ടാകാൻ സാധ്യത കുറവാണെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിശദീകരണം.
ഐ.ജി ദിനേന്ദ്ര കശ്യപിെൻറ ഔദ്യോഗിക വാഹനത്തിലാണ് കണ്ണൂരിലെ സ്വാമി കൃഷ്ണാനന്ദ ഭാരതി ബി.ജെ.പിയുടെ പാര്‍ട്ടി പരിപാടിക്കെത്തിയതെന്നാണ് സ്ഥിരീകരണം. എന്നാൽ, പ്രായമായ വ്യക്തിയെ സഹായിച്ചതാണെന്നാണ് ഐ.ജിയുടെ വിശദീകരണം. തെൻറ വസതിയിലെത്തിയ സ്വാമിയെ റെയിൽവേ സ്റ്റേഷനിൽ എത്തിക്കാനാണ് വാഹനം നൽകിയത്.
യാത്രാമേധ്യയാണ് അദ്ദേഹം കുമ്മനം രാജശേഖരെൻറ പരിപാടിയിൽ പെങ്കടുക്കാൻ പോകണമെന്ന് ആവശ്യപ്പെട്ടത്. അതിെൻറ അടിസ്ഥാനത്തിലാണ് സ്വാമിയെ അവിടെയാക്കിയതെന്നാണ് െഎ.ജിയുമായി ബന്ധപ്പെട്ട വൃത്തങ്ങളുടെ വിശദീകരണം. െഎ.ജി വാഹനത്തിലുണ്ടായിരുന്നില്ലെന്നും അവർ വിശദീകരിക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
