Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസെൻകുമാറിനെ...

സെൻകുമാറിനെ ബി.ജെ.പിയിലേക്ക്​ ക്ഷണിച്ച്​ കുമ്മനം

text_fields
bookmark_border
സെൻകുമാറിനെ ബി.ജെ.പിയിലേക്ക്​ ക്ഷണിച്ച്​ കുമ്മനം
cancel

തിരുവനന്തപുരം: മുൻ ഡി.ജി.പി ടി.പി സെൻകുമാറിനെ ബി.ജെ.പിയിലേക്ക്​ ക്ഷണിച്ച്​ പാർട്ടി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. സെന്‍കുമാറിനെപ്പോലുള്ളവര്‍ ബി.ജെ.പിയിലേക്ക്​ വന്നാല്‍ അത് പാര്‍ട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അക്കാര്യം തീരുമാനിക്കേണ്ടത് സെൻകുമാറാണെന്നും കുമ്മനം മാധ്യമങ്ങളോട്​ പറഞ്ഞു.​

കേരളത്തി​ലെ ജനസംഖ്യ വിസ്​ഫോടനാത്മകമായ സ്ഥിതി വിശേഷത്തിലേക്കാണ്​ പോകുന്നത്​. സെൻകുമാർ പറഞ്ഞ കാര്യങ്ങൾ വസ്​തുനിഷ്​ഠമാണ്​. ദീർഘകാലം പൊലീസ്​ സേനയിൽ പ്രവർത്തിച്ച അനുഭവ പരിചയത്തി​​​​​െൻറയും അറിവി​​​​​െൻറയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്​ അദ്ദേഹം പല കാര്യങ്ങളും പറഞ്ഞിട്ടുള്ളത്​. അങ്ങനൊരു വ്യക്തി പറഞ്ഞ കാര്യങ്ങൾ ലാഘവബുദ്ധിയോടെ തള്ളികളയാനാവില്ല.  ​െസൻകുമാർ പറഞ്ഞ കാര്യങ്ങൾ അന്വേഷണ വിധേയമാക്കണമെന്നും കുമ്മനം പറഞ്ഞു. 

ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയും സെൻകുമാറിനെ പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. സെൻകുമാറിന് ചരിത്രത്തിൽ സ്ഥാനമുണ്ടെന്നും മറ്റ് പ്രമുഖരായ ചിലർ ബി.ജെ.പിയിലേക്കെത്തുമെന്നുമാണ്​ ശ്രീധരൻപിള്ള പറഞ്ഞത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tp senkumardgpkummanam rajasekharanmalayalam newsKerala News
News Summary - Kummanam Rajasekaran invite Senkumar to BJP
Next Story