തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ മത്സര രംഗത്തില്ലാത്ത ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം ര ാജശേഖരനെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുമ്മനം രാജശേഖരന്‍ തെരഞ്ഞെടുപ്പിലെ പരാജയം മുന്നില്‍ കണ്ട് ഒളിച്ചോടിയെന്ന് ചെന്നിത്തല പറഞ്ഞു.
കുമ്മനം യുദ്ധഭൂമിയിൽ നിന്ന് ഒളിച്ചോടുകയാണ് ചെയ്തത്. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ ഒന്നും നേടാനാകില്ലെന്ന് ബി.ജെ.പിക്ക് മനസിലായിട്ടുണ്ടെന്നും അവിടെ യു.ഡി.എഫ് വലിയ വിജയം നേടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വട്ടിയൂർക്കാവിൽ പാർട്ടി ജില്ലാ പ്രസിഡൻറ് എസ്. സുരേഷ് ആണ് ബി.ജെ.പി സ്ഥാനാർഥി.