Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസെൻകുമാർ നടത്തിയ...

സെൻകുമാർ നടത്തിയ പരാമർശങ്ങളിൽ രാഷ്​ട്രീയം കാണേണ്ടതില്ല- കുമ്മനം

text_fields
bookmark_border
സെൻകുമാർ നടത്തിയ പരാമർശങ്ങളിൽ രാഷ്​ട്രീയം കാണേണ്ടതില്ല- കുമ്മനം
cancel

കൊച്ചി: മുസ്​ലിം സമുദായത്തെ സംബന്ധിച്ച്​ മുൻ പൊലീസ് മേധാവി ടി.പി. സെൻകുമാർ നടത്തിയ പരാമർശങ്ങളിൽ രാഷ്​ട്രീയം കാണേണ്ടതി​െല്ലന്ന്​ ബി.ജെ.പി സംസ്ഥാനാധ്യക്ഷൻ കുമ്മനം രാജശേഖരൻ. മന്ത്രി ജി. സുധാകരനെപോലെ മുമ്പ്​ ചില ബി.ജെ.പി നേതാക്കളും വർണവെറിയുള്ള പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും കുമ്മനം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

റിട്ട. ​പൊലീസ്​ ഉദ്യോഗസ്ഥനാണെന്നതു​കൊണ്ട്​ സെൻകുമാറിന്​ ആർ.എസ്​.എസ്​ പരിപാടിയിൽ പ​െങ്കടുത്തുകൂടാ എന്നില്ല. അത്​ അദ്ദേഹത്തി​​​െൻറ ഭരണഘടനാപരമായ അവകാശമാണ്​. ആർ.എസ്​.എസ് പ്രചാരകൻ ആയിരുന്ന ആളാണ്​ ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത്​. മന്ത്രി ജി. സുധാകര​​​െൻറ വര്‍ണവെറിയടങ്ങിയ പരാമര്‍ശം കേരളത്തിന്​ കോടിക്കണക്കിന് രൂപയുടെ ലോകബാങ്ക്​ സഹായം നഷ്​ടപ്പെടാന്‍ കാരണമാകും. ഇക്കാര്യം കാണിച്ച്​ ലോകബാങ്ക്​ പ്രതിനിധികൾ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് കത്തെഴുതിയിട്ടുണ്ട്​. മൂന്ന്​ സുപ്രധാന പദ്ധതിക്ക്​ ധനസഹായം നിര്‍ത്തിവെക്കുമെന്ന് ലോകബാങ്ക് അറിയിച്ചിട്ടുണ്ട്. ഇൗ വിഷയത്തില്‍ മുഖ്യമന്ത്രി മൗനംവെടിയണം. സി.പി.എം മന്ത്രിമാരിൽനിന്ന്​ ഇത്തരം പരാമർശം ആദ്യമല്ല. മുമ്പ്​ ചില ബി.​െജ.പി നേതാക്കളുടെ ഭാഗത്തുനിന്നും ഇത്തരം പരാമർശങ്ങൾ ഉണ്ടായിട്ടുണ്ട്​.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നത് വിശ്വാസത്തി​​​െൻറ പ്രശ്‌നമാണ്. സംസ്ഥാന സര്‍ക്കാര്‍ കണക്ക് നല്‍കാത്തതാണ് തൊഴിലുറപ്പ്​ പദ്ധതിയുടെ കേന്ദ്രഫണ്ട് ലഭിക്കാന്‍ തടസ്സം. മറ്റുസംസ്ഥാനങ്ങള്‍ക്ക് മൂന്നുഗഡുവരെ സഹായം കിട്ടി. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് മൃതദേഹം കൊണ്ടുവരാന്‍ വിലക്കുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കള്ളപ്രചാരണം നടത്തുകയാണെന്ന്​ അദ്ദേഹം കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamtp senkumarbjp keralamuslimskerala newskummanam rajasekaranmalayalam news
News Summary - kummanam comment about tp senkumar communal statement kerala news, malayalam news, madhyamam
Next Story