ഹർത്താൽ അക്രമം: അന്വേഷണം എൻ.െഎ.എക്ക് വിടണം -കുമ്മനം
text_fieldsതിരുവനന്തപുരം: അപ്രഖ്യാപിത ഹർത്താലിെൻറ മറവിൽ നടന്ന അക്രമ സംഭവങ്ങളെപ്പറ്റിയുള്ള അന്വേഷണം എൻ.ഐ.എക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പൊലീസ് പുറത്തുവിട്ട കണക്കനുസരിച്ച് സി.പി.എം, കോൺഗ്രസ്, മുസ്ലിം ലീഗ് പാർട്ടികളിലെ പ്രവർത്തകർ കലാപ ശ്രമത്തിൽ പങ്കാളികളാണ്.
അത്തരമൊരു സാഹചര്യത്തിൽ സംസ്ഥാന പൊലീസ് അന്വേഷണം കാര്യക്ഷമമാകില്ലെന്ന കാര്യം ഉറപ്പാണ്. മാറാട് കൂട്ടക്കൊലയിലും ഇതുതന്നെയാണ് സംഭവിച്ചത്. സ്വന്തം പാർട്ടിക്കാരെ സംരക്ഷിക്കാൻ ഇടത്^വലത് മുന്നണികൾ നടത്തിയ ശ്രമമാണ് ആ കേസ് അട്ടിമറിക്കപ്പെടാൻ കാരണം. ഒടുവിൽ വർഷങ്ങൾക്കു ശേഷം ഹൈകോടതിയാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്. ഈ കേസിൽ അത്തരമൊരു സാഹചര്യം ഉണ്ടാകാതിരിക്കാൻ കേസ് എൻ.ഐ.എക്ക് കൈമാറണം. ഇല്ലെങ്കിൽ കേന്ദ്രം കേസ് ഏറ്റെടുക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
മാറാട് കേസ് ഫലപ്രദമായി അന്വേഷിച്ചിരുന്നെങ്കിൽ ഹർത്താൽ മറവിലെ അക്രമം നടക്കില്ലായിരുന്നു
മാറാട് കേസ് ഫലപ്രദമായി അന്വേഷിച്ച് ഗൂഢാലോചനക്കാരെ പിടികൂടിയിരുന്നെങ്കില്‍ അപ്രഖ്യാപിത ഹര്‍ത്താലും സംഘടിത അക്രമങ്ങളും ഉണ്ടാകുമായിരുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞു. മാറാട് കലാപത്തിന് തീവ്രവാദബന്ധമുണ്ടെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ എൽ.ഡി.എഫ്, -യു.ഡി.എഫ് സര്‍ക്കാറുകള്‍ അത്രഗൗരവമായി കലാപത്തെ കണ്ടില്ല.
തീവ്രവാദബന്ധം ഉണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അടുത്തകാലത്ത് സി.ബി.ഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. അപ്രഖ്യാപിത ഹര്‍ത്താലുമായി ബന്ധപ്പെട്ട് ആയിരത്തോളം അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കേസെടുക്കുന്നതില്‍ പൊലീസ് വീഴ്ചവരുത്തുന്നു. ഭരണ, പ്രതിപക്ഷ പാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ അക്രമത്തില്‍ പങ്കെടുത്തു. പൊലീസും അക്രമത്തിന് കൂട്ട് നില്‍ക്കുകയായിരുന്നു.
താനൂരില്‍ അക്രമം നടന്ന് 48 മണിക്കൂറിന് ശേഷമാണ് പൊലീസ് എത്തിയത്. അക്രമത്തിന് ഇരയായവര്‍ക്ക് പൊലീസില്‍ നിന്ന് നീതി ലഭിക്കില്ല. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും എൻ.െഎ.എ അന്വേഷിക്കണം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വൈകാതിരിക്കാൻ തെരഞ്ഞെടുപ്പ് കമീഷന് കത്ത് നല്‍കുമെന്നും കുമ്മനം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
