Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുംഭമേള വൈറല്‍...

കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാഹം: സി.പി.എം നേതാക്കളെ പ്രതിയാക്കണമെന്ന ഹരജിക്ക്​ ഇടക്കാല സ്‌റ്റേ

text_fields
bookmark_border
കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാഹം: സി.പി.എം നേതാക്കളെ പ്രതിയാക്കണമെന്ന ഹരജിക്ക്​ ഇടക്കാല സ്‌റ്റേ
cancel

തി​രു​വ​ന​ന്ത​പു​രം: കും​ഭ​മേ​ള​യി​ലെ വൈ​റ​ല്‍ പെ​ണ്‍കു​ട്ടി​യു​ടെ ​‘ശൈ​ശ​വ വി​വാ​ഹം’ ന​ട​ത്തി​ക്കൊ​ടു​ത്ത സി.​പി.​എം നേ​താ​ക്ക​ളെ പ്ര​തി​ചേ​ർ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര​ജി​ കോ​ട​തി ഇ​ട​ക്കാ​ല​ത്തേ​ക്ക്​ സ്​​റ്റേ ചെ​യ്തു. കേ​സ​ന്വേ​ഷി​ക്കു​ന്ന മ​ധ്യ​പ്ര​ദേ​ശ്​ പൊ​ലീ​സി​നോ​ട്​ വി​ശ​ദീ​ക​ര​ണ​വും തേ​ടി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം പോ​ക്‌​സോ കോ​ട​തി ജ​ഡ്ജി എം.​പി ഷി​ബു​വാ​ണ്​ കേ​സി​ന്‍റെ തു​ട​ർ​ന​ട​പ​ടി സ്​​റ്റേ ചെ​യ്ത​ത്. വി​വാ​ഹ​സ​മ​യം പെ​ൺ​കു​ട്ടി​ക്ക് 18 വ​യ​സ്​ പൂ​ർ​ത്തി​യാ​യി​രു​ന്നെ​ന്നും ജ​ന​ന​തീ​യ​തി 2008 ജ​നു​വ​രി ഒ​ന്നാ​ണെ​ന്നും​ തെ​ളി​യി​ക്കാ​ൻ പെ​ൺ​കു​ട്ടി​ക്ക്​ ഏ​ഴ്​ വ​യ​സു​ള്ള​പ്പോ​ഴു​ള്ള ആ​ധാ​ർ കാ​ർ​ഡും ഈ ​വ​ർ​ഷം ജ​നു​വ​രി ആ​റി​ലെ പു​തു​ക്കി​യ ആ​ധാ​ർ കാ​ർ​ഡും വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റും പ്രോ​സി​ക്യൂ​ട്ട​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

ഈ ​വ​ർ​ഷം മാ​ർ​ച്ച്​ 11ന്​ ​വി​വാ​ഹം ന​ട​ക്കു​മ്പോ​ൾ പെ​ൺ​കു​ട്ടി​ക്ക് 18 വ​യ​സ്​ പൂ​ർ​ത്തി​യാ​യി​രു​ന്നെ​ന്നും അ​തു​ക​ഴി​ഞ്ഞ് ബാ​ഹ്യ​സ​മ്മ​ർ​ദ​ത്താ​ൽ പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ്​ മ​ധ്യ​പ്ര​ദേ​ശ് ആ​ർ.​ഡി.​ഒ​ക്ക്​ അ​പേ​ക്ഷ ന​ൽ​കി പെ​ൺ​കു​ട്ടി​യു​ടെ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ അ​നു​ജ​ന്‍റെ ആ​ശു​പ​ത്രി ജ​ന​ന രേ​ഖ​ക​ൾ ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തി വി​വാ​ഹ ദി​വ​സം പെ​ൺ​കു​ട്ടി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യി​രു​ന്നി​ല്ലെ​ന്ന്​ കാ​ണി​ക്കു​ന്ന ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​ടി​യെ​ടു​ത്തു. അ​പ്ര​കാ​രം കൃ​ത്രി​മ​മാ​യി ച​മ​ച്ച ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പെ​ൺ​കു​ട്ടി മൈ​ന​റാ​ണെ​ന്ന് കാ​ണി​ച്ച് രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ തെ​റ്റാ​യി പ്ര​തി​ചേ​ർ​ത്താ​ണ് സ്വ​കാ​ര്യ അ​ന്യാ​യം ബോ​ധി​പ്പി​ച്ച​തെ​ന്ന് പ്രോ​സി​ക്യൂ​ട്ട​ർ ജെ.​കെ അ​ജി​ത്ത് പ്ര​സാ​ദ് കോ​ട​തി​യി​ൽ വാ​ദി​ച്ചു.

സം​ഭ​വ​ത്തി​ൽ മ​ധ്യ​പ്ര​ദേ​ശി​ലും കേ​സു​ള്ള​തി​നാ​ലാ​ണ്​ അ​തി​ന്റെ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ മ​ധ്യ​പ്ര​ദേ​ശ് പൊ​ലീ​സി​ൽ നി​ന്ന് കോ​ട​തി റി​പ്പോ​ർ​ട്ട് തേ​ടി​യ​ത്.

വി​വാ​ഹ​ത്തി​ൽ പ​​ങ്കെ​ട​ു​ത്ത സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍ കു​ട്ടി, സി.​പി.​എം ആ​ക്ടി​ങ്​ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​എ റ​ഹീം, പൂ​വ്വാ​ര്‍ അ​രു​മാ​നൂ​ര്‍ ന​യ്യാ​ര്‍ ദേ​വ ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ്​ എ​ന്‍. ഹ​രീ​ന്ദ്ര​ന്‍, സെ​ക്ര​ട്ട​റി അ​ജി​ത് കു​മാ​ര്‍, പെ​ണ്‍കു​ട്ടി​യു​ടെ ഭ​ര്‍ത്താ​വ് ഉ​ത്ത​ര്‍പ്ര​ദേ​ശ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫ​ര്‍മാ​ന്‍ ഖാ​ൻ എ​ന്നി​വ​രെ കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ നെ​യ്യാ​റ്റി​ന്‍ക​ര സ്വ​ദേ​ശി നാ​ഗ​രാ​ജാ​ണ് ഹ​ര​ജി ഫ​യ​ൽ ചെ​യ്ത​ത്.

പെ​ണ്‍കു​ട്ടി​യു​ടെ വി​വാ​ഹം ഹി​ന്ദു മ​താ​ചാ​ര​പ്ര​കാ​രം ന​ട​ന്ന​താ​യി രേ​ഖ​ക​ളി​ല്‍ കാ​ണു​ന്നു. വ്യ​ത്യ​സ്ത മ​ത വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട വ​ര​നും വ​ധു​വി​നും ഹി​ന്ദു മ​താ​ചാ​ര​പ്ര​കാ​രം വി​വാ​ഹി​ത​രാ​കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന സാ​ങ്കേ​തി​ക പി​ഴ​വും ഹ​ര​ജി​യി​ല്‍ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

താ​ര​ത്തി​ന്‍റെ മൊ​ഴി​യെ​ടു​ക്കാ​ൻ മ​ധ്യ​പ്ര​ദേ​ശ്​ പൊ​ലീ​സ്​ വീ​ണ്ടു​മെ​ത്തും

തി​രു​വ​ന​ന്ത​പു​രം: കും​ഭ​മേ​ള വൈ​റ​ൽ താ​ര​ത്തി​ന്‍റെ വി​വാ​ദ വി​വാ​ഹ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ധ്യ​പ്ര​ദേ​ശ് പൊ​ലീ​സ് വീ​ണ്ടും കേ​ര​ള​ത്തി​ലെ​ത്തും. നേ​ര​ത്തെ കൊ​ച്ചി​യി​ലെ​ത്തി​യ മ​ധ്യ​പ്ര​ദേ​ശ്​ പൊ​ലീ​സി​ന്​ പെ​ൺ​കു​ട്ടി മൊ​ഴി ന​ൽ​കാ​ൻ ഹാ​ജ​രാ​യി​രു​ന്നി​ല്ല. ത​ന്നെ നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​നു​ള്ള നീ​ക്ക​മാ​ണി​തെ​ന്നും അ​ത്​ ത​ട​യ​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി നേ​ര​ത്തെ പെ​ൺ​കു​ട്ടി സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ​ക്ക്​ പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു. പ​ട്ടി​ക​വ​ർ​ഗ ക​മീ​ഷ​ൻ നി​ർ​ദ്ദേ​ശ​പ്ര​കാ​രം കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട ഭ​ർ​ത്താ​വി​നെ​തി​രെ പു​തി​യ വ​കു​പ്പു​ക​ൾ ചേ​ർ​ക്കു​മെ​ന്നും പൊ​ലീ​സ് പ​റ​യു​ന്നു. കും​ഭ​മേ​ള വൈ​റ​ൽ താ​ര​ത്തി​ന് പ്രാ​യ​പൂ​ർ​ത്തി​യാ​യി​ല്ലെ​ന്നാ​ണ്​ പ​ട്ടി​ക​വ​ർ​ഗ ക​മീ​ഷ​ൻ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​വാ​ഹ​ത്തെ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ല്‍കാ​ൻ മ​ധ്യ​പ്ര​ദേ​ശ് പൊ​ലീ​സി​നോ​ടും കേ​ര​ള പൊ​ലീ​സി​നും നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliceKumbh MelaCPMKerala News
News Summary - Kumbh Mela viral star's wedding: Interim stay on plea to make CPM leaders accused
Next Story