Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുംഭമേള വൈറൽ...

കുംഭമേള വൈറൽ താരത്തിന്റെ വിവാഹം കോടതിയെ സമീപിക്കാൻ രണ്ടാഴ്ച സമയം തേടിയ ഉപഹരജി തള്ളി

text_fields
bookmark_border
കുംഭമേള വൈറൽ താരത്തിന്റെ വിവാഹം കോടതിയെ സമീപിക്കാൻ രണ്ടാഴ്ച സമയം തേടിയ ഉപഹരജി തള്ളി
cancel

കൊ​ച്ചി: കും​ഭ​മേ​ള വൈ​റ​ൽ താ​ര​ത്തെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന കേ​സി​ൽ മ​ധ്യ​പ്ര​ദേ​ശ് ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ര​ണ്ടാ​ഴ്ച സാ​വ​കാ​ശം വേ​ണ​മെ​ന്ന ഭ​ർ​ത്താ​വ് മു​ഹ​മ്മ​ദ് ഫ​ർ​മാ​ന്റെ ആ​വ​ശ്യം ഹൈ​കോ​ട​തി ത​ള്ളി. മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ മ​ധ്യ​പ്ര​ദേ​ശി​ലെ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​പ്പോ​ൾ കേ​ര​ള​ത്തി​ലു​ള്ള ഫ​ർ​മാ​ൻ കൂ​ടു​ത​ൽ സ​മ​യം തേ​ടി ഉ​പ​ഹ​ര​ജി​യു​മാ​യി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

മ​റ്റൊ​രു സം​സ്ഥാ​ന​ത്തെ കോ​ട​തി​യു​ടെ അ​ധി​കാ​ര പ​രി​ധി​യി​ൽ വ​രു​ന്ന കേ​സി​ൽ ട്രാ​ൻ​സി​റ്റ് മു​ൻ​കൂ​ർ ജാ​മ്യം നീ​ട്ടാ​ൻ കേ​ര​ള ഹൈ​കോ​ട​തി​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജ​സ്റ്റി​സ് കൗ​സ​ർ എ​ട​പ്പ​ഗ​ത്തി​ന്റെ ഉ​ത്ത​ര​വ്. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് മ​ധ്യ​പ്ര​ദേ​ശ് കോ​ട​തി​യെ സ​മീ​പി​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

പെ​ൺ​കു​ട്ടി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യി​ല്ലെ​ന്ന പി​താ​വി​ന്റെ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ക്സോ അ​ട​ക്കം വ​കു​പ്പു​ക​ൾ ചു​മ​ത്തി മ​ധ്യ​പ്ര​ദേ​ശ് പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ പ്ര​തി​യാ​ണ് ഫ​ർ​മാ​ൻ. ര​ണ്ട് സ​മു​ദാ​യ​ക്കാ​രാ​യ ത​ങ്ങ​ളെ മ​ധ്യ​പ്ര​ദേ​ശി​ലേ​ക്ക് കൊ​ണ്ടു​പോ​യാ​ൽ ദു​ര​ഭി​മാ​ന​ക്കൊ​ല​ക്ക് വ​രെ ഇ​ര​യാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ട്ടി ഫ​ർ​മാ​നും പെ​ൺ​കു​ട്ടി​യും നേ​ര​ത്തെ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. മു​ൻ​കൂ​ർ ജാ​മ്യ​ഹ​ര​ജി പി​ന്നീ​ട് ട്രാ​ൻ​സി​റ്റ് ഹ​ര​ജി​യാ​യി ഭേ​ദ​ഗ​തി ചെ​യ്താ​ണ് ന​ൽ​കി​യ​ത്.

മ​ധ്യ​പ്ര​ദേ​ശ് കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ സ​മ​യം അ​നു​വ​ദി​ച്ചു കൊ​ണ്ട് ഒ​രു മാ​സ​ത്തേ​ക്ക് അ​റ​സ്റ്റ് ത​ട​ഞ്ഞ് കോ​ട​തി ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ് മ​ധ്യ​പ്ര​ദേ​ശ് കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യ ഹ​ര​ജി ത​ള്ളി​യ​തി​ന് പി​ന്നാ​ലെ ഫ​ർ​മാ​ൻ ഹൈ​കോ​ട​തി​യി​ൽ ഉ​പ​ഹ​ര​ജി ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courtKumbh MelarejectedMarriageKerala News
News Summary - Kumbh Mela viral star's petition seeking two weeks' time to approach court for marriage rejected
Next Story