കുംഭമേള താരത്തെ തിരിച്ചെത്തിക്കണമെന്ന നിലപാടിലുറച്ച് മാതാപിതാക്കൾ
text_fieldsതിരുവനന്തപുരം: കുംഭമേള വൈറൽ താരത്തെ തിരിച്ചെത്തിക്കണമെന്ന നിലപാടിലുറച്ച് മാതാപിതാക്കൾ. മകളെ കൊണ്ട് നിർബന്ധിച്ച് തെറ്റായ മൊഴി നൽകിക്കുകയാണെന്ന് പിതാവ് ആരോപിച്ചു. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഫർമാൻ ഖാൻ മകളെ കൂട്ടിക്കൊണ്ടുപോയത്. തന്നെയും ഇത്തരത്തിൽ തെറ്റിദ്ധരിപ്പിച്ചെന്ന് പിതാവ് പറയുന്നു. വിവാദ വിവാഹത്തിൽ ഫർമാനെതിരെ പോക്സോ, പട്ടികവർഗ അതിക്രമ നിരോധന നിയമം എന്നിവ പ്രകാരം കേസെടുക്കാൻ പട്ടിക വർഗ കമീഷൻ മധ്യപ്രദേശ് പൊലീസിന് നിർദ്ദേശം നൽകിയെന്ന് പരാതിക്കാരൻ പ്രഥം ദുബൈയും വ്യക്തമാക്കുന്നു. രേഖകൾ ലഭിച്ചാൽ കേസെടുക്കാമെന്ന് കേരള പൊലീസ് അറിയിച്ചെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി.
അതേസമയം, വിവാദ വിവാഹത്തില്‍ അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് മധ്യപ്രദേശ് പൊലീസ് പട്ടിക വർഗ കമീഷനെ അറിയിച്ചതായാണ് വിവരം. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല എന്നാണ് കണ്ടെത്തലെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞില്ലെന്നും ഇതിനായുള്ള ശ്രമം തുടരുകയാണെന്നും മധ്യപ്രദേശ് പൊലീസ് കമീഷനെ അറിയിച്ചു.
ഖകൾ സംഘടിപ്പിച്ചതിൽ അന്വേഷണം നടക്കുന്നുണ്ട്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമേ കൂടുതൽ വകുപ്പുകൾ ചുമത്താനാകൂയെന്നും അറിയിച്ചു.
വിവാദ വിവാഹത്തിൽ കേരള പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കമീഷനെ അറിയിച്ചെന്നാണ് അറിയുന്നത്. വരനും വധുവും ഹാജരാക്കിയ രേഖകൾ പ്രകാരം ഇരുവർക്കും 18 വയസ് തികഞ്ഞു എന്നാണ് കണ്ടെത്തലെന്നും പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

