കുംഭമേള പെണ്‍കുട്ടിയുടെ വിവാഹം: മധ്യപ്രദേശ് പൊലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല
text_fieldsതിരുവനന്തപുരം: കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ശൈശവ വിവാഹം നടത്തിയെന്ന കേസിൽ മധ്യപ്രദേശ് പൊലീസിന്‍റെ റിപ്പോർട്ട് ഹാജരാക്കിയില്ല. ഈ വിഷയത്തിൽ മധ്യപ്രദേശ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തോ എന്ന കാര്യത്തിൽ റിപ്പോർട്ട് ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇതേതുടർന്ന് കേസ് ജൂൺ 20ലേക്ക് മാറ്റി. അതിനാൽ സ്വകാര്യ ഹരജിയുടെ നടപടികൾക്ക് ഇടക്കാല സ്‌റ്റേ അനുവദിച്ചത് തുടരും. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ഹരജി പരിഗണിക്കുന്നത്.
വിവാഹസമയം പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയായിരുന്നെന്നും ജനന തീയതി 2008 ജനുവരി ഒന്നാണെന്ന് ബോധിപ്പിക്കാനുള്ള ആധാർ കാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ജനന സർട്ടിഫിക്കറ്റ്, വിവാഹന സർട്ടിഫിക്കറ്റ് എന്നിവയും പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

