Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങി കുമ്പള റെയിൽവേ സ്റ്റേഷൻ -വിഡിയോ

text_fields
bookmark_border
kumbala railway station 78960
cancel

കുമ്പള: കനത്ത മഴയിൽ ഓവുചാലുകൾ കരകവിഞ്ഞ് കുമ്പള റെയിൽവെ സ്റ്റേഷന് അകത്തേക്ക് വെള്ളം കയറി. സ്റ്റേഷനകത്തേക്കുള്ള കവാടത്തിലൂടെ വെള്ളം കുത്തിയൊഴുകുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

എല്ലാ വർഷവും മഴക്കാലത്ത് കുമ്പള റെയിൽവേ സ്റ്റേഷന് അകത്തേക്ക് വെള്ളം കയറുന്നത് പതിവു കാഴ്ചയായിരുന്നു. ഇത് തടയുന്നതിനു വേണ്ടി അഞ്ചു വർഷം മുമ്പ് സ്റ്റേഷന് കിഴക്കുവശത്തുള്ള ഓവുചാലുകൾ വലുതാക്കി കോൺക്രീറ്റ് ചെയ്തിരുന്നു. എന്നാൽ കനത്ത മഴ പെയ്താൽ അകത്തേക്ക് വെള്ളം കയറുന്നത് തുടർന്നു.

സമയാസമയങ്ങളിൽ ഓടകൾ വൃത്തിയാക്കാത്തത് മാലിന്യങ്ങൾ കെട്ടി നിൽക്കുന്നതിനും ഓവുചാലുകൾ കവിഞ്ഞൊഴുകുന്നതിനും കാരണമായി. ടിക്കറ്റ് കൗണ്ടർ, കാൻറീൻ, യാത്രക്കാർക്കുള്ള വിശ്രമസ്ഥലം എന്നിവിടങ്ങളിലെല്ലാം വെള്ളം ഒഴുകിയെത്തി.

ഓഫിസിനകത്തെ ശുചിമുറി നിറഞ്ഞ് സ്റ്റേഷൻ മാസ്റ്ററും മറ്റു ജീവനക്കാരും ജോലി ചെയ്യുന്ന ടെക്നിക്കൽ മുറിയിലൂടെ വെള്ളം ഒലിച്ചിറങ്ങി പ്ലാറ്റ്ഫോമിലേക്കൊഴുകി. വലിയ വോൾട്ടേജിലുള്ള വൈദ്യുതി കൊണ്ട് പ്രവർത്തിക്കുന്ന സംവിധാനങ്ങൾ ഉള്ള ഈ മുറിയിൽ ജീവൻ പണയപ്പെടുത്തിയാണ് നിലവിൽ ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത്.

സ്റ്റേഷന്‍റെ പ്രധാന കവാടത്തിലൂടെ പ്ലാറ്റ്ഫോമിലേക്ക് കുത്തിയൊഴുകിയെത്തുന്ന മലവെള്ളം നേരെ ചെന്നു പതിക്കുന്നത് റെയിൽ പാളത്തിലേക്കാണ്. തന്മൂലം പാളം ഉറപ്പിച്ചിരിക്കുന്ന സംവിധാനങ്ങൾക്ക് കേടുപാടു സംഭവിക്കുമോയെന്ന ആശങ്കയുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kumbala railway station flooded in heavy rain
Next Story