Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുമാരപുരം സഹകരണ ബാങ്ക്...

കുമാരപുരം സഹകരണ ബാങ്ക് ക്രമക്കേട്; പാർട്ടിയിൽ പരാതി നൽകി സി.പി.എം ഡയറക്ടർമാർ

text_fields
bookmark_border
cash 16222
cancel
Listen to this Article

ആലപ്പുഴ: സി.പി.എം ഭരിക്കുന്ന കുമാരപുരം സഹകരണ ബാങ്ക് നാരകത്തറ ശാഖയിലെ ക്രമക്കേട് സംബന്ധിച്ച് പരാതിയുമായി ഡയറക്ടർമാരിൽ ചിലരും ജീവനക്കാരും പാർട്ടി സംസ്ഥാന- ജില്ല നേതൃത്വങ്ങളെ സമീപിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗം എം. സത്യപാലൻ പ്രസിഡന്റായ ബാങ്കിൽ ക്രമക്കേട് നടന്നതായി ആഭ്യന്തര പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് ബാങ്ക് ഡയറക്ടർ ബോർഡിലെ സി.പി.എം അംഗങ്ങളായ ചിലർ മുൻകൈയെടുത്താണ് പരാതി നൽകിയത്.

ജീവനക്കാരിൽ ചിലരും സി.പി.എം ജില്ല നേതൃത്വത്തിന് നേരിട്ടു പരാതി നൽകി. സംസ്ഥാന നേതൃത്വത്തിന് പരാതി അയക്കുകയും ചെയ്തു. ക്രമക്കേട് ചൂണ്ടിക്കാട്ടി നേരത്തേ പരാതി നൽകിയയാളെ പാർട്ടി ലോക്കൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതും വിവാദമായി.സ്വർണമില്ലാതെ പണയ വായ്പ, ഇല്ലാത്തയാളുടെ പേരിൽ അക്കൗണ്ട്, ബിനാമി വായ്പകൾ തുടങ്ങി വൻ തുകകളുടെ ക്രമക്കേട് നടന്നതായാണ് ആരോപണം.

സഹകരണ വകുപ്പ് അന്വേഷണം തുടങ്ങിയിട്ടില്ല. സംഭവം പുറത്തുവന്നതോടെ എല്ലാം ക്രമപ്പെടുത്താൻ ബാങ്ക് ചുമതലക്കാർ തിരക്കിട്ട നീക്കത്തിലാണ്. ഇല്ലാത്തയാളുടെ പേരിലെ അക്കൗണ്ടിൽനിന്ന് സി.പി.എം ഏരിയ കമ്മിറ്റിയംഗമായ ജനപ്രതിനിധി അടുത്തിടെയും പണം പിൻവലിച്ചതായി സൂചനയുണ്ട്. ലോക്കൽ സമ്മേളനം കഴിഞ്ഞ ശേഷം സി.പി.എം കുമാരപുരം സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ മാറ്റിയതിന് പിന്നിൽ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയങ്ങളാണെന്ന ചർച്ച പാർട്ടിയിൽ സജീവമാണ്.

ബാങ്കിലെ ജീവനക്കാരൻ കൂടിയായ ഇദ്ദേഹം ക്രമക്കേടിനെതിരെ നേരത്തേ ഏരിയ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. കൂടുതൽ തെളിവുകളുമായി വീണ്ടും പരാതി നൽകിയതിന് പിന്നാലെയാണ് സഹകരണ ജീവനക്കാരനെന്ന നിലയിൽ പാർട്ടി ഭാരവാഹിത്വം പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കിയത്.

ഈ വ്യവസ്ഥയുണ്ടെങ്കിൽ ലോക്കൽ സമ്മേളനത്തിലൂടെ എന്തിന് സെക്രട്ടറിയായി തെരഞ്ഞെടുത്തു എന്ന ചോദ്യമാണ് പാർട്ടിയിൽ ഉയരുന്നത്.അധ്യാപകനായ പള്ളിപ്പാട് ലോക്കൽ സെക്രട്ടറിയെ മാറ്റിയിട്ടുമില്ല. ബാങ്കിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഉടൻ സമരം ആരംഭിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്.

സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗവും സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടറും കുമാരപുരം സഹകരണ ബാങ്ക് പ്രസിഡന്റുമായ എം. സത്യപാലൻ നേതൃത്വം നൽകുന്ന ബാങ്കിലെ സ്വർണ പണയ തിരിമറി അടിയന്തരമായി വിജിലൻസ് അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി കെ.കെ. സുരേന്ദ്രനാഥ്, സെക്രട്ടറി വി. ഷുക്കൂർ എന്നിവർ ആവശ്യപ്പെട്ടു.ബാങ്കിൽ സ്വർണ പണയത്തിൽ നടന്ന കോടിക്കണക്കിന് രൂപയുടെ അഴിമതിയെപ്പറ്റി സമഗ്ര അന്വേഷണം വേണമെന്ന് കോൺഗ്രസ് കുമാരപുരം നോർത്ത്, സൗത്ത് മണ്ഡലം കമ്മിറ്റികളും ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kumarapuram Cooperative Bank
News Summary - Kumarapuram Cooperative Bank Irregularity; The CPM directors filed a complaint to party
Next Story