കുൽഭൂഷൺ ജാദവ് കേസ്: അന്താരാഷ്ട്ര കോടതിയിൽ ഇന്ന് വാദം തുടങ്ങും
text_fieldsഹേഗ്: കുൽഭൂഷൺ ജാദവ് കേസിൽ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ തിങ്കളാഴ് ച മുതൽ വാദം കേൾക്കും. െഎക്യരാഷ്ട്രസഭക്കു കീഴിലുള്ള കോടതിയിൽ ഇന്ത്യയും പാകിസ്താ നും തങ്ങളുടെ വാദങ്ങൾ ഉന്നയിക്കും. ചാരവൃത്തി ആരോപിച്ച് പാകിസ്താനിലെ പട്ടാള കോടതിയാണ് 2017 ഏപ്രിലിൽ ഇന്ത്യക്കാരനായ കുൽഭൂഷൺ ജാദവിനെ വധശിക്ഷക്ക് വിധിച്ചത്.
വിധിക്കെതിരെ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ അന്തിമ വിധി വരുന്നതുവരെ വധശിക്ഷ നിർത്തിവെക്കണമെന്ന് കോടതിയുടെ 10 അംഗ ബെഞ്ച് 2017 മേയ് 18ന് ഉത്തരവിട്ടിരുന്നു. ഫെബ്രുവരി 21 വരെയാണ് കേസിൽ വാദം കേൾക്കുന്നത്. പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെയാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത്. അദ്ദേഹമായിരിക്കും ആദ്യം വാദം അവതരിപ്പിക്കുക. കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ തീരുമാനം നടപ്പാക്കുമെന്ന് പാകിസ്താെൻറ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
