മല്ലപ്പള്ളി: ശക്തമായ ഒഴുക്കിനെ തുടർന്ന് മണിമലയാറിന് കുറുകെയുള്ള കുളത്തൂർ തൂക്കുപാലം ഭാഗികമായി തകർന്നു. മണിമലയെയും വെള്ളാവൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് ഇന്ന് വൈകിട്ട് ആറു മണിയോടെ തകർന്നത്.
പാലത്തിന്‍റെ വെള്ളാവൂർ ഭാഗത്തെ കൽക്കെട്ടാണ് ശക്തമായ ഒഴുക്കിൽ തകർന്നത്. പാലത്തിനെ താങ്ങി നിർത്തുന്ന ഒരു കൽക്കെട്ട് പൂർണമായും തകർന്നു. മല്ലപ്പള്ളി തഹസിൽദാർ സ്ഥലം സന്ദർശിച്ചു.