Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒരുകോടി ചെലവിട്ട...

ഒരുകോടി ചെലവിട്ട കുളമാവ് പൊലീസ് സ്റ്റേഷൻ ചോർന്നൊലിക്കുന്നു

text_fields
bookmark_border
ഒരുകോടി ചെലവിട്ട കുളമാവ് പൊലീസ് സ്റ്റേഷൻ ചോർന്നൊലിക്കുന്നു
cancel
camera_alt

കു​ള​മാ​വ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ കെ​ട്ടി​ടം

മൂ​ല​മ​റ്റം: 1.02കോ​ടി ചെ​ല​വി​ൽ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ര്‍മി​ച്ച കു​ള​മാ​വ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ ചോ​ർ​ന്നൊ​ലി​ക്കു​ന്നു. 2020 ഒ​ക്ടോ​ബ​റി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച 3811 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ള്ള ഇ​രു​നി​ല കെ​ട്ടി​ട​മാ​ണ് ചോ​ർ​ന്നൊ​ലി​ക്കു​ന്ന​ത്. ര​ണ്ടാം​നി​ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ ചോ​ർ​ച്ച. പ​രാ​തി ഉ​യ​ർ​ന്ന​തോ​ടെ ചോ​ർ​ച്ച പ​രി​ഹ​രി​ക്കാ​ൻ ക​രാ​റു​കാ​ർ അ​ടി​യ​ന്ത​ര​മാ​യി ശ്ര​മം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്റെ പ്ലാ​ന്‍ ഫ​ണ്ടി​ല്‍നി​ന്നു​ള്ള തു​ക മു​ട​ക്കി​യാ​ണ് ഇ​രു​നി​ല കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. സ്റ്റീ​ല്‍ ഇ​ന്‍ഡ​സ്ട്രി​യ​ല്‍ ലി​മി​റ്റ​ഡ് കേ​ര​ള ക്കാ​യി​രു​ന്നു (സി​ല്‍ക്) നി​ര്‍മാ​ണ​ച്ചു​മ​ത​ല.സി​ല്‍ക് ഉ​പ​ക​രാ​ര്‍ ന​ല്‍കി​യ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ക​മ്പ​നി​യാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

2019 ജ​നു​വ​രി​യി​ലാ​ണ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. ഇ​ടു​ക്കി സ്റ്റേ​ഷ​ന് കീ​ഴി​ൽ ഔ​ട്ട് പോ​സ്റ്റാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​ര​വെ 1971ലാ​ണ് കു​ള​മാ​വ് പൊ​ലീ​സ് സ്റ്റേ​ഷ​നാ​യി ഉ​യ​ർ​ത്തി​യ​ത്. 2018ലെ ​പ്ര​ള​യ​ത്തി​നി​ടെ മ​ണ്ണി​ടി​ച്ചി​ലി​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ കെ​ട്ടി​ടം ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.

തു​ട​ർ​ന്ന് സ​മീ​പ​ത്തെ കെ.​എ​സ്.​ഇ.​ബി.​യു​ടെ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി താ​ൽ​ക്കാ​ലി​ക​മാ​യി പ്ര​വ​ർ​ത്തി​ച്ചു. പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന കെ​ട്ടി​ട​ത്തി​ലെ സ്ഥ​ല​പ​രി​മി​തി ജീ​വ​ന​ക്കാ​ര്‍ക്കും വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി സ്റ്റേ​ഷ​നി​ല്‍ എ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ള്‍ക്കും ഏ​റെ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ചി​രു​ന്നു. തു​ട​ർ​ന്ന്​ നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ട​മാ​ണ് ചോ​ർ​ന്നൊ​ലി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kulamav police station
News Summary - Kulamav police station is leaking
Next Story