കുടുംബശ്രീ കെ-ടിക് പദ്ധതി: ഗുണഭോക്തൃ പട്ടികയായി
text_fieldsതിരുവനന്തപുരം: പട്ടികവര്‍ഗ മേഖലയിലെ ജനവിഭാഗങ്ങള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിച്ച് നൂതന തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്ന കുടുംബശ്രീ ട്രൈബല്‍ എന്റര്‍പ്രൈസ് ആന്‍ഡ് ഇന്നവേഷന്‍ സെന്റര്‍ (കെ-ടിക്) പദ്ധതിയുടെ ഭാഗമായുള്ള ഗുണഭോക്തൃ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി.
14 ജില്ലകള്‍ കൂടാതെ അട്ടപ്പാടി, തിരുനെല്ലി എന്നിവിടങ്ങളില്‍നിന്ന് എണ്ണൂറോളം പേരാണ് ഗുണഭോക്തൃ പട്ടികയിലുള്ളത്. ഇവര്‍ക്ക് സംരംഭകത്വ വികസന പരിശീലനം നല്കാൻ തിരഞ്ഞെടുത്ത 36 ഇന്കുബേറ്റര്മാര്ക്കുള്ള പരിശീലനം ഈമാസം 14ന് ആരംഭിക്കും.
പട്ടികവര്‍ഗ മേഖലയിലെ യുവജനങ്ങള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനും ഈ മേഖലയില്‍ പ്രഫഷനലിസം കൈവരിക്കുന്നതിനും സഹായകമായ രീതിയിലാണ് പരിശീലന പരിപാടിയുടെ ആസൂത്രണം. ഓരോ ജില്ലയിലും 50 പേര് വീതമുള്ള ബാച്ചുകളായി വിവിധ ഘട്ടങ്ങളിലായി ഒന്നരവര്‍ഷം നീളുന്ന പരിശീലന പരിപാടിയില്‍ ആദ്യത്തേതാണ് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ സംഘടിപ്പിക്കുക. ഇതിന് മുന്നോടിയായി ഇന്‍കുബേറ്റര്‍മാര്‍ ഉൾപ്പെടെയുള്ളവർക്കായി തിരുവനന്തപുരത്ത് ശില്പശാല സഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

