കുടുംബശ്രീ സംസ്ഥാന ഫോട്ടോഗ്രഫി അവാർഡ് സുരേഷ് കാമിയോക്ക്
text_fieldsസുരേഷ് കാമിയോ
തിരൂർ: 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' സംസ്ഥാന ഫോട്ടോഗ്രഫി അവാർഡ് സുരേഷ് കാമിയോക്ക്. മത്സരത്തിെൻറ നാലാം സീസണിലാണ് തെക്കന്‍ കുറ്റൂര്‍ തെക്കുമ്പാട്ട് വീട്ടില്‍ സുരേഷ് കാമിയോ ഒന്നാം സ്ഥാനം നേടിയത്.
തൃശൂര്‍ എരുമപ്പെട്ടി മുരിങ്ങാതെരി എം.കെ. ആല്‍ഫ്രഡിനാണ് രണ്ടാം സ്ഥാനം. വയനാട് ഒഴക്കൊടി കുളങ്ങര മധു എടച്ചന മൂന്നാം സ്ഥാനത്തിനും അര്‍ഹനായി. മികച്ച ചിത്രത്തിന് 25,000 രൂപയും രണ്ടാമത്തെ ചിത്രത്തിന് 15,000 രൂപയും മൂന്നാമത്തേതിന് 10,000 രൂപയും കാഷ് അവാര്‍ഡായി ലഭിക്കും.
പത്ത് ചിത്രങ്ങള്‍ പ്രോത്സാഹന സമ്മാനത്തിനും അര്‍ഹമായി. 2000 രൂപ വീതമാണ് പ്രോത്സാഹന സമ്മാനം. സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആര്. ഗോപാലകൃഷ്ണന്, പബ്ലിക് റിലേഷന്‍സ് വകുപ്പ് ചീഫ് ഫോട്ടോഗ്രാഫര്‍ വി. വിനോദ്, ഡോക്യുമെൻററി ഫിലിം മേക്കറും ഫോട്ടാഗ്രാഫറുമായ സി.എസ്. ചന്ദ്രലേഖ, കുടുംബശ്രീ ഡയറക്ടര്‍ ആശ വര്‍ഗീസ് എന്നിവരുള്‍പ്പെടുന്ന ജൂറിയാണ് 850ലേറെ ചിത്രങ്ങളില്‍നിന്ന് വിജയികളെ കണ്ടെത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

