Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുടുംബശ്രീ ഉൽപന്നങ്ങൾ...

കുടുംബശ്രീ ഉൽപന്നങ്ങൾ ഒാൺലൈനായി വാങ്ങാം; വിപണനത്തിന്​ തുടക്കം

text_fields
bookmark_border
കുടുംബശ്രീ ഉൽപന്നങ്ങൾ ഒാൺലൈനായി വാങ്ങാം; വിപണനത്തിന്​ തുടക്കം
cancel

തി​രു​വ​ന​ന്ത​പു​രം: ഓ​ണ്‍ലൈ​നി​ലൂ​ടെ ഉ​ൽ​പ​ന്ന​ങ്ങ​ള്‍ വി​ല്‍ക്കു​മ്പോ​ള്‍ കു​ടും​ബ​ശ്രീ ഗു​ണ​മേ​ന്മ​യി​ല്‍ വി​ട്ടു​വീ​ഴ്ച വ​രു​ത്ത​രു​തെ​ന്നും വി​ശ്വാ​സ്യ​ത കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്നും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ല്‍ പ​റ​ഞ്ഞു. കു​ടും​ബ​ശ്രീ ബ​സാ​ര്‍.​കോം  (www.kudumbashreebazaar.com)  ഇ ​കോ​മേ​ഴ്‌​സ് പോ​ര്‍ട്ട​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കു​ടും​ബ​ശ്രീ ഉ​ൽ​പ​ന്ന​ങ്ങ​ള്‍ക്ക് വി​പ​ണി ക​ണ്ടെ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ ​കോ​മേ​ഴ്‌​സ് പോ​ര്‍ട്ട​ല്‍ ആ​രം​ഭി​ച്ച​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 250 സം​രം​ഭ​ക​രെ​യാ​ണ് ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.  മി​ക​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ള്‍ മി​ത​മാ​യ നി​ര​ക്കി​ല്‍ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ എ​ത്തി​ച്ചാ​ല്‍ ഓ​ണ്‍ലൈ​ന്‍  വി​പ​ണി വി​ജ​യ​മാ​കും.

അ​ടു​ത്ത ഘ​ട്ട​ത്തി​ല്‍ കൂ​ടു​ത​ല്‍ സം​രം​ഭ​ക​രെ ഇ​തി​ലേ​ക്ക് കൊ​ണ്ടു​വ​ര​ണം. സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റു​ക​ള്‍ കൂ​ടി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ കു​ടും​ബ​ശ്രീ വ​ലി​യ നെ​റ്റ്‌​വ​ര്‍ക്കാ​യി മാ​റും. 
ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ വ​ലി​യ സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ള്‍ ചെ​റു​കി​ട സം​രം​ഭ​ക​രെ വി​ഴു​ങ്ങു​ന്ന കാ​ഴ്ച​യാ​ണ്. എ​ന്നാ​ല്‍, ഇ​വ​ര്‍ക്കു മു​ന്നി​ല്‍ പ്ര​തി​രോ​ധ​ത്തി​​​െൻറ മ​തി​ല്‍ തീ​ര്‍ത്ത് കു​ടും​ബ​ശ്രീ  മു​ന്നോ​ട്ടു കു​തി​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കെ. ​മു​ര​ളീ​ധ​ര​ന്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kudumbasreekerala newsonline shoppingmalayalam news
News Summary - Kudumbasree to introduce online shopping -Kerala News
Next Story