Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂർ...

കരിപ്പൂർ വിമാനത്താവളത്തിൽ കുടുംബശ്രീ സ്റ്റോർ തുടങ്ങി

text_fields
bookmark_border
കരിപ്പൂർ വിമാനത്താവളത്തിൽ കുടുംബശ്രീ സ്റ്റോർ തുടങ്ങി
cancel
camera_alt

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തിൽ കു​ടും​ബ​ശ്രീ സി​ഗ്‌​നേ​ച്ച​ര്‍

സ്റ്റോ​ർ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മന്ത്രി എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെയ്തപ്പോൾ ​

ക​രി​പ്പൂ​ർ: കാ​ലി​ക്ക​റ്റ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സി​ഗ്‌​നേ​ച്ച​ര്‍ സ്റ്റോ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​തോ​ടെ കു​ടും​ബ​ശ്രീ ബ്രാ​ൻ​ഡ് ലോ​ക​ത്തി​ന് മു​ന്നി​ലേ​ക്ക് തു​റ​ന്ന കി​ളി​വാ​തി​ലാ​യ​താ​യി ത​ദ്ദേ​ശ​മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച കു​ടും​ബ​ശ്രീ​യു​ടെ ഉ​ൽ​പ​ന്ന വി​പ​ണ​ന​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കു​ടും​ബ​ശ്രീ​ക്ക് ചി​റ​ക് മു​ള​ച്ച് പ​റ​ക്കാ​റാ​യെ​ന്നും ഖ്യാ​തി അ​തി​രു​ക​ൾ​ക്ക​പ്പു​റ​ത്തേ​ക്ക് വ​ള​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വാ​ശ്ര​യ സം​ഘ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​​ന്ദ്ര​സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച 'അ​വ​സ​ർ' പ​ദ്ധ​തി​ക്ക്​ കീ​ഴി​ൽ സം​സ്ഥാ​ന​ത്ത്​ ആ​ദ്യ​മാ​യി കാ​ലി​ക്ക​റ്റ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടും​ബ​​ശ്രീ ആ​രം​ഭി​ക്കു​ന്ന ഉ​ൽ​പ​ന്ന വി​പ​ണ​ന​ശാ​ല​യാ​ണ് ഇ​ത്. വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി​ക്ക്​ കീ​ഴി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലാ​ണ്​ ഇ​ത്ത​ര​ത്തി​ൽ ഉ​ൽ​പ​ന്ന വി​ത​ര​ണ​ത്തി​നും പ്ര​ദ​ർ​ശ​ന​ത്തി​നും അ​വ​സ​രം ന​ൽ​കു​ന്ന​ത്.

അ​ന്താ​രാ​ഷ്ട്ര പു​റ​പ്പെ​ട​ൽ ഹാ​ളി​ൽ 80 ച​തു​ര​ശ്ര അ​ടി​യാ​ണ് സ്റ്റോ​റി​നാ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, വ​സ്ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് സ്റ്റോ​റി​ൽ ല​ഭി​ക്കു​ന്ന​ത്. പ​ള്ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ​ലി ചെ​മ്പ​ൻ അ​ധ്യ​ക്ഷ​നാ​യി. എ​യ​ർ​പോ​ർ​ട്ട് ഡ​യ​റ​ക്ട​ർ എ​സ്. സു​രേ​ഷ് ആ​ദ്യ വി​ൽ​പ​ന നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kudumbashreecalicut airport
News Summary - Kudumbashree store opened at Karipur airport
Next Story