Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ-ഡിസ്കിൽനിന്ന്...

കെ-ഡിസ്കിൽനിന്ന് കുടുംബശ്രീ പുറത്ത്

text_fields
bookmark_border
കെ-ഡിസ്കിൽനിന്ന് കുടുംബശ്രീ പുറത്ത്
cancel

തി​രു​വ​ന​ന്ത​പു​രം: ഇ​ട​ത് ഭ​ര​ണ കാ​ല​ത്തെ അ​ഭി​മാ​ന പ​ദ്ധ​തി​യാ​യി​രു​ന്ന കെ-​ഡി​സ്ക് (കേ​ര​ള ഡെ​വ​ല​പ്മെ​ന്റ് ആ​ൻ​ഡ് ഇ​ന്നൊ​വേ​ഷ​ൻ സ്ട്രാ​റ്റ​ജി​ക് കൗ​ൺ​സി​ൽ) സം​വി​ധാ​നം പൊ​ളി​ച്ചെ​ഴു​താ​ൻ യു.​ഡി.​എ​ഫ് സ​ർ​ക്കാ​ർ. കെ-​ഡി​സ്ക് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്ന് കു​ടും​ബ​ശ്രീ​യെ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. യു​വാ​ക്ക​ൾ​ക്കും തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്കും ഇ​ട​യി​ലെ ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ലെ​ന്ന നി​ല​യി​ലാ​ണ്​ ഇ​ട​ത് സ​ർ​ക്കാ​ർ കെ-​ഡി​സ്ക് കൊ​ണ്ടു​വ​ന്ന​ത്.

ഫീ​ൽ​ഡ് സ​ർ​വേ​യും നൈ​പു​ണ്യ വി​ക​സ​ന​വും തൊ​ഴി​ൽ പ​രി​ശീ​ല​ന​വും മു​ത​ൽ തൊ​ഴി​ല​ന്വേ​ഷ​ണ​ത്തി​ന് വ​രെ കു​ടും​ബ​ശ്രീ​ക്കാ​യി​രു​ന്നു ചു​മ​ത​ല. കേ​ര​ള നോ​ള​ജ് ഇ​ക്കോ​ണ​മി മി​ഷ​ന്റെ പ​ദ്ധ​തി പു​നഃ​പ​രി​ശോ​ധി​ക്കാ​നും ബ​ജ​റ്റ് വി​ഹി​തം കു​റ​ക്കാ​നും യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് നി​ല​വി​ലെ ന​ട​പ​ടി.

2025-26 വ​ർ​ഷ​ത്തേ​ക്കു​ള്ള അം​ഗീ​കൃ​ത ആ​ക്ഷ​ൻ പ്ലാ​ൻ 2026 മാ​ർ​ച്ച് 31ന് ​അ​വ​സാ​നി​ച്ചി​രു​ന്നു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കു​ടും​ബ​ശ്രീ പി.​എം.​യു​വും (പ്രോ​ജ​ക്ട് മാ​നേ​ജ്‌​മെ​ന്റ് യൂ​നി​റ്റ്) കേ​ര​ള നോ​ള​ജ് ഇ​ക്കോ​ണ​മി മി​ഷ​ന് കീ​ഴി​ലെ ക​മ്യൂ​ണി​റ്റി അം​ബാ​സ​ഡ​ർ പ​ദ്ധ​തി​യും 2026 ആ​ഗ​സ്റ്റ് 31 മു​ത​ൽ അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

കു​ടും​ബ​ശ്രീ​യെ പ​ങ്കാ​ളി സ്ഥാ​പ​ന​മാ​യി ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച​തി​ന്റെ ഭാ​ഗ​മാ​യി കെ-​ഡി​സ്കും കു​ടും​ബ​ശ്രീ​യും ധാ​ര​ണാ​പ​ത്രം ഒ​പ്പു​വെ​ച്ച് പി.​എം.​യു രൂ​പ​വ​ത്​​ക​രി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത​ല​ത്തി​ൽ അ​ഞ്ചം​ഗ ടീ​മി​നെ​യും ഓ​രോ ജി​ല്ല​യി​ലും ഓ​രോ ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​റെ​യും കു​ടും​ബ​ശ്രീ നി​യോ​ഗി​ച്ചി​രു​ന്നു.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​മ്യൂ​ണി​റ്റി അം​ബാ​സ​ഡ​ർ​മാ​രെ​യും നി​യോ​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​മ്യൂ​ണി​റ്റി അം​ബാ​സ​ഡ​ർ​മാ​രും അ​വ​രു​ടെ പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ച്ചി​രു​ന്ന ജി​ല്ല പ്രോ​ഗ്രാം ഓ​ഫി​സ​ർ​മാ​രും ആ​ഗ​സ്റ്റ് 31ന​കം സേ​വ​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്.

വീ​ടു​തോ​റും ക​യ​റി​യി​റ​ങ്ങി സ​ർ​വേ​യും നൈ​പു​ണി വി​ക​സ​ന​വും തൊ​ഴി​ൽ പ​രി​ശീ​ല​ന​വും ജോ​ലി സാ​ധ്യ​ത ക​ണ്ടെ​ത്ത​ലു​മൊ​ക്കെ​യാ​യി കു​ടും​ബ​ശ്രീ ന​ട​ത്തി​വ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​തോ​ടെ നി​ല​ക്കും.

മു​ഖ്യ​മ​ന്ത്രി ചെ​യ​ർ​മാ​നും ധ​ന​മ​ന്ത്രി വൈ​സ് ചെ​യ​ര്‍മാ​നു​മാ​യ സം​വി​ധാ​ന​ത്തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം നി​ല​വി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നാ​ണ്. കെ-​ഡി​സ്കി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ളം​തെ​റ്റും എ​ന്ന​ത് മാ​ത്ര​മ​ല്ല 4,000 രൂ​പ മാ​ത്രം ഓ​ണ​റേ​റി​യം കൈ​പ്പ​റ്റി​യി​രു​ന്ന ഒ​ട്ടേ​റെ പേ​ര്‍ക്ക് ജോ​ലി ന​ഷ്ട​പ്പെ​ടു​മെ​ന്നും കു​ടും​ബ​ശ്രീ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

കെ-​ഡി​സ്കി​ന്‍റെ തു​ട​ർ​ച്ച സം​ബ​ന്ധി​ച്ച് അ​റി​യി​പ്പു​ക​ളൊ​ന്നും സ​ർ​ക്കാ​ർ പ​ക്ഷ​ത്തു​നി​ന്ന് നി​ല​വി​ലി​ല്ല. പ​ദ്ധ​തി കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. അ​തേ​സ​മ​യം, സ​ർ​ക്കാ​ർ കൈ​ക്കൊ​ണ്ട​ ക്രൂ​ര ന​ട​പ​ടി കു​ടും​ബ​ശ്രീ​യി​ൽ വ​ലി​യ അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala GovernmentkudumbashreeUDF
News Summary - Kudumbashree out of K-DISC
Next Story