Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരജതജൂബിലി നിറവിൽ...

രജതജൂബിലി നിറവിൽ കുടുംബശ്രീ

text_fields
bookmark_border
രജതജൂബിലി നിറവിൽ കുടുംബശ്രീ
cancel

തി​രു​വ​ന​ന്ത​പു​രം: ആ​ർ​ജ​വ​​​മേ​റി​യ വ​നി​ത മു​ന്നേ​റ്റ​ത്തി​ന്‍റെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സാ​മൂ​ഹി​ക വി​പ്ല​വ​മാ​യ കു​ടും​ബ​ശ്രീ ര​ജ​ത​ജൂ​ബി​ലി​യു​ടെ നി​റ​വി​ൽ. 1998 മേ​യ് 17 ന് ​രൂ​പം​കൊ​ണ്ട ഈ ​അ​യ​ൽ​ക്കൂ​ട്ട ശൃം​ഖ​ല പെ​ണ്‍ക​രു​ത്തി​ല്‍ പ​ടു​ത്തു​യ​ര്‍ത്തി​യ വേ​റി​ട്ട വി​ക​സ​ന ച​രി​ത്ര​വും അ​തി​ജീ​വ​ന​ത്തി​​ന്‍റെ അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ളും സ​മ്മാ​നി​ച്ചാ​ണ്​ 25 വ​ർ​ഷം പി​ന്നി​ടു​ന്ന​ത്. സൂ​ക്ഷ്മ സ​മ്പാ​ദ്യ പ​ദ്ധ​തി​ക​ൾ​മു​ത​ൽ ല​ക്ഷ​ങ്ങ​ൾ വി​റ്റു​വ​ര​വു​ള്ള സം​രം​ഭ​ങ്ങ​ൾ​വ​രെ നീ​ളു​ന്ന കു​ടും​ബ​ശ്രീ ഇ​ട​പെ​ട​ലു​ക​ൾ സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റെ​യും സ​മൂ​ഹി​ക ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റെ​യും മാ​തൃ​ക അ​ധ്യാ​യ​ങ്ങ​ളാ​ണ്. വീ​ട്ടു​മു​റ്റ​ത്തെ ബാ​ങ്കാ​യി മാ​റി​യ പ്ര​തി​വാ​ര അ​യ​ല്‍ക്കൂ​ട്ട​ങ്ങ​ള്‍ സ്വാ​ശ്ര​യ​ത്വ​ത്തി​ന്‍റെ വ​ഴി​യ​ട​യാ​ള​വും.

സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു വ​ർ​ഷ​മാ​യി തു​ട​രു​ന്ന ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ബു​ധ​നാ​ഴ്ച സ​മാ​പി​ക്കും. കു​ടും​ബ​ശ്രീ ദി​ന പ്ര​ഖ്യാ​പ​ന​വും ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​വും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്ത്​ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ത​ദ്ദേ​ശ​മ​​ന്ത്രി എം.​ബി. രാ​ജേ​ഷ്​ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kudumbashreesilver jubilee
News Summary - Kudumbashree on silver jubilee
Next Story