Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുടുംബശ്രീ...

കുടുംബശ്രീ ശുചീകരിച്ചത്​ 1.13 ലക്ഷം വീടുകൾ 

text_fields
bookmark_border
കുടുംബശ്രീ ശുചീകരിച്ചത്​ 1.13 ലക്ഷം വീടുകൾ 
cancel

മ​ല​പ്പു​റം: വെ​ള്ള​വും ച​ളി​യും പൊ​തി​ഞ്ഞ വീ​ടു​ക​ളി​ൽ കു​ടും​ബ​ശ്രീ​യു​ടെ ശു​ചീ​ക​ര​ണ​ഗാ​ഥ. സം​സ്​​ഥാ​ന​ത്ത്​ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ വൃ​ത്തി​യാ​ക്കി​യ​ത്​ 1,13,658 വീ​ടു​ക​ൾ. 2,06,143 കു​ടും​ബ​ശ്രീ വ​ള​ൻ​റി​യ​ർ​മാ​രാ​ണ്​ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​ത്. 3,140 ന​ഗ​ര​ങ്ങ​ളും ഒാ​ഫി​സു​ക​ളും റോ​ഡു​ക​ളും വെ​ടി​പ്പാ​ക്കി. ചൊ​വ്വാ​ഴ്​​ച മാ​ത്രം ശു​ചി​യാ​ക്കി​യ​ത്​ 13,685 വീ​ടു​ക​ളാ​ണ്. 35,151 വ​ള​ൻ​റി​യ​ർ​മാ​ർ ഇ​തി​നാ​യി കൂ​ടു​ത​ലാ​യെ​ത്തി.

എ​റ​ണാ​കു​ള​ത്താ​ണ്​ കൂ​ടു​ത​ൽ വീ​ടു​ക​ൾ ശു​ചീ​ക​രി​ച്ച​ത്. 88,342 വ​ള​ൻ​റി​യ​ർ​മാ​രു​ടെ ശ്ര​മ​ഫ​ല​മാ​യി 30,470 വീ​ടു​ക​ൾ വാ​സ​യോ​ഗ്യ​മാ​ക്കി. തൃ​ശൂ​രി​ൽ 14,879 പേ​ർ ചേ​ർ​ന്ന്​ 19,526 വീ​ടു​ക​ളും കോ​ട്ട​യ​ത്ത്​ 6,681 പേ​ർ 16,164 എ​ണ്ണ​വും വൃ​ത്തി​യാ​ക്കി. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ​ക്കും ബ​ന്ധു​വീ​ടു​ക​ൾ​ക്കും പു​റ​മെ 15,039 കു​ടും​ബ​ങ്ങ​ൾ​ക്ക്​ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ വീ​ടു​ക​ളി​ൽ അ​ഭ​യം ന​ൽ​കി. മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളും ​വെ​ള്ള​ത്തി​ലാ​യ ആ​ല​പ്പു​ഴ​യി​ൽ 9,563 കു​ടും​ബ​ങ്ങ​ളാ​ണ്​ കു​ടും​ബ​ശ്രീ​യു​ടെ ത​ണ​ലി​ൽ ക​ഴി​ഞ്ഞ​ത്. പ്ര​ള​യം ഏ​റെ ബാ​ധി​ച്ച ചെ​ങ്ങ​ന്നൂ​രി​ൽ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ഇ​റ​ങ്ങി​യ​ത്​ 1,300 പേ​രാ​ണ്. ക്ലീ​ൻ വ​യ​നാ​ട്​ കാ​മ്പ​യി​​​​​​െൻറ ഭാ​ഗ​മാ​യി വ്യാ​ഴാ​ഴ്​​ച 25,000 കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ മു​ന്നി​ട്ടി​റ​ങ്ങും. 

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പു​ളി​ക്കീ​ഴ്​ ബ്ലോ​ക്കി​ൽ മാ​ത്രം വീ​ട്​ ശു​ചീ​ക​രി​ക്കാ​നെ​ത്തി​യ​ത്​ 6,757 വ​നി​ത​ക​ളാ​ണ്. ഒ​രു​ദി​വ​സം 1,500 വീ​ടു​ക​ൾ എ​ന്ന നി​ല​യി​ലാ​ണ്​ പ്ര​വ​ർ​ത്ത​നം. റാ​ന്നി, പ​ന്ത​ളം ഉ​ൾ​പ്പെ​ടെ എ​ട്ട്​ ബ്ലോ​ക്കു​ക​ളി​ൽ 6,500ഒാ​ളം പ്ര​വ​ർ​ത്ത​ക​ർ സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്ത്​ നി​ന്ന്​ 500 പേ​ർ ക​ഴി​ഞ്ഞ​ദി​വ​സം ആ​ല​പ്പു​ഴ​യി​ലെ​ത്തി. 66,000 വ​ള​ൻ​റി​യ​ർ​മാ​ർ എ​റ​ണാ​കു​ള​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. അ​ത​ത്​ ജി​ല്ല മി​ഷ​നും ജി​ല്ല ഭ​ര​ണ​കൂ​ട​വും സ​ഹ​ക​രി​ച്ചാ​ണ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. സു​ര​ക്ഷ-​ശു​ചീ​ക​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ളും ഭ​ക്ഷ​ണ​വും മ​റ്റും അ​ത​ത്​ ജി​ല്ല​ക​ളി​ലാ​ണ് ഏ​ർ​പ്പാ​ടാ​ക്കു​ന്ന​ത്. ആ​രോ​ഗ്യ വ​കു​പ്പി​​​​​​െൻറ​യും ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടെ​യും സ​ഹാ​യം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ഇ​രു​പ​ത്ത​ഞ്ചോ​ളം വ​നി​ത​ക​ൾ ചേ​ർ​ന്നാ​ണ്​ ഒാ​രോ വീ​ടും ശു​ചീ​ക​രി​ക്കു​ന്ന​ത്. 

ജി​ല്ല, വ​ള​ൻ​റി​യ​ർ​മാ​ർ, വൃ​ത്തി​യാ​ക്കി​യ വീ​ടു​ക​ൾ, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ വീ​ടു​ക​ളി​ൽ അ​ഭ​യം​തേ​ടി​യ കു​ടും​ബ​ങ്ങ​ൾ

പ​ത്ത​നം​തി​ട്ട -13,525 -5290 -0
ആ​ല​പ്പു​ഴ -14,511 -9582 -9563
കോ​ട്ട​യം -6781 -16,164 -24
ഇ​ടു​ക്കി -5164 -3111 -88
എ​റ​ണാ​കു​ളം -88,342 -30,470 -1562
തൃ​ശൂ​ർ -14,879 -19,526 -550
പാ​ല​ക്കാ​ട്​ -29,688 -15,709 -348
മ​ല​പ്പു​റം -13,878 -4667 -180
കോ​ഴി​ക്കോ​ട് -3929 -1122 -407
വ​യ​നാ​ട്​ -15,446 -8017 -2317
ആ​കെ -2,06,143 -1,13,658 -15,039


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskudumbashreeheavy rainmalayalam newskerala flood reliefKeralaFloodsKeralaSOSDonateForKeralaKerala Chief Minister's Distress Relief Fund
News Summary - Kudumbashree- kerala news
Next Story