Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുടുംബശ്രീ 72 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ 72 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാർ/അർധ സർക്കാർ ജീവനക്കാർക്കാണ് അപേക്ഷിക്കാനാകുന്നത്.
തിരുവനന്തപുരത്തുള്ള സംസ്ഥാന മിഷൻ ഓഫിസിലേക്ക് പ്രോഗ്രാം ഓഫിസർ/ ചീഫ് ഓപറേറ്റിങ് ഓഫിസർ എന്ന തസ്തികയിലേക്ക് ആറ് ഒഴിവുകളാണുള്ളത്.
കുടുംബശ്രീ ജില്ലതല ഓഫിസുകളിലേക്ക് ജില്ല മിഷൻ കോഒാഡിനേറ്റർമാർ (ആകെ 14 ഒഴിവുകൾ), അസിസ്റ്റൻറ് ജില്ലാ മിഷൻ കോഒാഡിനേറ്റർമാർ (ആകെ 52 ഒഴിവുകൾ) തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നിശ്ചിത യോഗ്യതയുള്ള വനിതാ ജീവനക്കാർക്ക് മുൻഗണനയുണ്ട്. വിജ്ഞാപനങ്ങൾ കുടുംബശ്രീ വെബ്സൈറ്റിൽ (www.kudumbashree.org/careers) ലഭ്യമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

