‘കുടുംബം’ കാമ്പയിൻ: എൻ. അജിതകുമാരി വിജയി
text_fieldsഅജിതകുമാരിക്ക് മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹിം സമ്മാന കൂപ്പൺ കൈമാറുന്നു
കോഴിക്കോട്: ‘മാധ്യമം കുടുംബം’ നൂറാം പതിപ്പിനോടനുബന്ധിച്ച സർക്കുലേഷൻ കാമ്പയിനിന്റെ ഭാഗമായി നടത്തിയ മത്സരത്തിൽ കോഴിക്കോട് പടനിലം സ്വദേശി എൻ. അജിതകുമാരി വിജയിയായി.
കുടുംബത്തോടൊപ്പം സൗജന്യ റിസോർട്ട് സ്റ്റേയാണ് വിജയിക്കുള്ള സമ്മാനം. ‘മാധ്യമം’ കോഴിക്കോട് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ എഡിറ്റർ വി.എം. ഇബ്രാഹിം അജിതകുമാരിക്ക് സമ്മാന കൂപ്പൺ കൈമാറി.
ഡി.ജി.എം പ്രൊഡക്ഷൻ കെ. റഷീദലി, കൺട്രി ഹെഡ് ബിസിനസ് സൊല്യൂഷൻസ് കെ. ജുനൈസ്, മാർക്കറ്റിങ് മാനേജർ സർക്കുലേഷൻ സി.സി. തബ്സീർ, ‘കുടുംബം’ പത്രാധിപ സമിതി അംഗങ്ങളായ സീനിയർ സബ് എഡിറ്റർ സുബൈർ പി. ഖാദർ, സബ് എഡിറ്റർ സി. റാഫി, മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ മാനേജർ കെ. സജീം, സീനിയർ സബ് എഡിറ്റർ മുഹമ്മദ് ഷെബിൻ, അസി. മാനേജർ (കോർപറേറ്റ് സർക്കുലേഷൻ) മുഹമ്മദ് ഹാരിസ് എന്നിവർ പങ്കെടുത്തു.

