കൂടത്തായിയിലെ ദുരൂഹ മരണങ്ങൾ കൊലപാതകമെന്ന് സംശയം
text_fields
താമരശ്ശേരി(കോഴിക്കോട്): ബന്ധുക്കളായ ആറു പേരുടെ ദുരൂഹ മരണങ്ങളുടെ കാരണം കണ്ടെത്താന്‍ കല്ലറകള്‍ തുറന്ന് ഫോറന്‍സിക് പരിശോധന നടത്തി. റൂറല്‍ എസ്.പി കെ.ജി സൈമണിെൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്.
മരണങ്ങള്‍ക്കെല്ലാം സമാനതകള്‍ ഏറെയാണെന്നും ദുരൂഹതകൾ നിലനിൽക്കുന്നതായും റൂറല്‍ എസ്.പി കെ.ജി. സൈമണ്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മരണങ്ങള് കൊലപാതകമാണെന്ന നിഗമനത്തിലാണ് അനേഷണ സംഘം.
കോടഞ്ചേരി സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍ അടക്കിയ സിലിയുടെയും മകള്‍ ആല്ഫൈെൻറയും മൃതദേഹങ്ങളാണ് ആദ്യം പുറത്തെടുത്തത്. രാവിലെ 10 മണിയോടെയാണ് നടപടികള്‍ ആരംഭിച്ചത്. കല്ലറപൊളിച്ച് ഇരുവരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധനക്കാവശ്യമായ സാമ്പിളുകള്‍ ശേഖരിച്ചു. തുടര്‍ന്ന് സംഘം കൂടത്തായി ലൂര്‍ദ് മാതാ പള്ളിസെമിത്തേരിയിലെത്തി പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, മകന് റോയി തോമസ് എന്നിവരെ അടക്കിയ ഒരു കല്ലറയും അന്നമ്മയുടെ സഹോദരന് മാത്യൂ മഞ്ചാടിയിലിനെ അടക്കിയ മറ്റൊരു കല്ലറയും പൊളിച്ച് പരിശോധന നടത്തി. ഒന്നരയോടെ പരിശോധന പൂര്‍ത്തിയാക്കി സാമ്പിളുകള്‍ ശേഖരിച്ച് സംഘം തിരിച്ചുപോയി.
കൂടത്തായിയിലെ കുടുംബത്തിലെ അഞ്ചു പേരും ഒരു ബന്ധുവുമാണ് വര്‍ഷങ്ങളുടെ ഇടവേളയില്‍ സമാനമായ സാഹചര്യത്തില്‍ മരിച്ചത്. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന് പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, മകന് റോയിതോമസ്, അന്നമ്മയുടെ സഹോദരന് മാത്യൂ മഞ്ചാടിയില്‍, ടോം തോമസിെൻറ സഹോദരന് പുലിക്കയം സ്വദേശി ഷാജുവിെൻറ ഭാര്യ സിലി, ഇവരുടെ മകള്‍ ആൽഫൈന് എന്നിവരാണ് മരിച്ചത്. 2002 ലാണ് ആദ്യ മരണം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
