കൂടത്തായി: ലോക്കൽ െപാലീസിനും വീഴ്ച
text_fieldsകോഴിക്കോട്: കൂടത്തായിയിലെ ദുരൂഹമരണത്തിൽ ലോക്കൽ െപാലീസിനും വീഴ്ചപറ്റിയതായി ആരോപണം. കൂട്ടക്കൊലപാതകത്തിലെ മൂന്നാം മരണം കൃത്യമായി അന്വേഷിച്ചിരുന്നെങ്കിൽ ബാക്കിയുള്ള മൂന്ന് ജീവനുകൾ പൊലിയില്ലായിരുന്നുെവന്നാണ് നിഗമനം. 2002 സെപ്റ്റംബർ 22ന് അന്നമ്മയും 2008 സെപ്റ്റംബർ 26ന് ഭർത്താവ് ടോം തോമസും മരിച്ച ശേഷം 2011 സെപ്തംബർ 30നാണ് മകൻ റോയി മരിക്കുന്നത്. ജോളിയുടെ ഭർത്താവ് കൂടിയായ റോയി മരിച്ചപ്പോൾ ചില സംശയങ്ങൾ ഉയർന്നിരുന്നു. എന്നാൽ, കോടഞ്ചേരി െപാലീസ് അനങ്ങാതിരുന്നതാണ് ജോളിയെ കൂടുതൽ െകാലപാതകങ്ങൾ നടത്താൻ പ്രേരിപ്പിച്ചത്.
റോയിക്ക് ഹൃദയാഘാതമാണെന്നായിരുന്നു ഭാര്യ പ്രചരിപ്പിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു റോയിയെ മരണത്തിനുമുമ്പ് പ്രവേശിപ്പിച്ചത്. മരിക്കുന്നതിന് 15 മിനിറ്റ് മുമ്പ് റോയി ചോറും കടലക്കറിയും കഴിച്ചതായി സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ കെണ്ടത്തിയിരുന്നു. അസ്വാഭാവിക മരണമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍കോളജില്‍ പിന്നീട് പോസ്റ്റുമോര്‍ട്ടം നടത്തുകയായിരുന്നു. റോയിയുടെ ശരീരത്തിൽ സയനൈഡ് കണ്ടെത്തുകയും ചെയ്തു. ഇക്കാര്യം കോഴിക്കോട് മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം കോടഞ്ചേരി പൊലീസിന് രേഖാമൂലം കൈമാറി. എന്നാൽ, കൂടുതൽ അന്വേഷണത്തിന് കോടഞ്ചേരി പൊലീസ് തയാറായില്ല.
സ്വമേധയാ കേസെടുക്കാമായിരുന്ന സംഭവമാണ് ചില സ്വാധീനങ്ങൾക്ക് വഴങ്ങി ഒതുക്കിയത്. ആത്മഹത്യയാണെന്ന നിലയിൽ ചില പ്രചാരണങ്ങളും നടന്നിരുന്നു. പ്രതിയായ ജോളിയുെട ഇടപെടൽ കാരണമാണ് അന്വേഷണം വഴിമുട്ടിയതെന്നാണ് നാട്ടുകാരും പൊതുപ്രവർത്തകരും ഉറച്ചു വിശ്വസിക്കുന്നത്. അന്ന് അന്വേഷണം നിലച്ചതിനെക്കുറിച്ച് അന്വേഷണം വേണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
