കല്ലറ തുറന്നുള്ള പോസ്റ്റ് മോർട്ടത്തിൽ സയനൈഡ് കണ്ടെത്താനാകില്ലെന്ന് വിദഗ്ധർ
text_fieldsകോഴിക്കോട്: വർഷങ്ങൾക്കു ശേഷം മരിച്ചവരുടെ പോസ്റ്റ് മോർട്ടം നടത്തിയാൽ സയനൈഡ് കണ്ടെത്താനാകില്ലെന്ന് പ്രശസ്ത ഫോറൻസിക് വിദഗ്ധ ഡോ. ഷെർലി വാസു പറഞ്ഞു. മരിച്ച ശേഷം നാലഞ്ചു ദിവസം കഴിഞ്ഞാൽപോലും സയനൈഡ് മൃതശരീരത്തിൽനിന്ന് കണ്ടെത്താൻ സാധ്യമല്ല. പൊലീസിെൻറ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനു വേണ്ടിയാണ് പൊലീസ് കല്ലറ തുറന്ന് പോസ്റ്റുമോർട്ടം ചെയ്യുന്നത്. മരണങ്ങൾക്ക് പിന്നിൽ താനല്ലെന്നും മറ്റെന്തെങ്കിലും അസുഖം മൂലമോ അപകടങ്ങളാലോ ആണ് മരിച്ചതെന്നും പ്രതി കോടതിയിൽ വാദിച്ച് രക്ഷപ്പെടുന്നത് തടയുന്നതിനു വേണ്ടിയായിരിക്കും പൊലീസ് മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടത്തുന്നതെന്ന് ഡോക്ടർ അഭിപ്രായപ്പെട്ടു.
സയനൈഡ് ശരീരത്തിലെ എല്ലാ കോശങ്ങളുടെയും ശ്വസന പ്രക്രിയയെ തടസ്സപ്പെടുത്തുകയാണ് ചെയ്യുക. ശരീരത്തിലെ എല്ലാ കോശങ്ങളും ഒരുമിച്ച് മരിക്കുകയാണ് സയനൈഡ് കഴിച്ചാൽ സംഭവിക്കുന്നത്. െബ്രയിൻസ്റ്റെമ്മിെൻറ പ്രവർത്തനം നിലക്കുന്നതോടെയാണ് മരണം സംഭവിക്കുക. അതിെൻറ തൊട്ടുമുമ്പായി ശ്വാസം കിട്ടാതെ പിടയുക, മുഖത്ത് നീലനിറം വരുക, രക്തസമ്മർദം കുറയുക, ഛർദിക്കുക, തളർന്നു വീഴുക എന്നിവയുണ്ടാകും. തളർന്നുവീഴുന്നതോടെ െബ്രയിൻ സ്റ്റെമ്മിെൻറ പ്രവർത്തനം നിലച്ചുവെന്ന് ഉറപ്പാക്കാം.
200-250 മില്ലിഗ്രാം സയനൈഡ് അകത്തുചെന്നാൽ പൂർണ വളർച്ചയെത്തിയ മനുഷ്യൻ മരിക്കും. കയ്പ് രുചിയും കപ്പപുഴുങ്ങിയ മണവുമാണ് സയനൈഡിന്. രുചി അറിയുന്നതിനു മുമ്പ് തന്നെ നമ്മുടെ രുചിമുകുളങ്ങൾ നശിച്ചിരിക്കും. മണം പോലും ആദ്യ തവണ തോന്നിയാലും രണ്ടാം തവണയാകുേമ്പാഴേക്കും മൂക്കിെൻറ ഞരമ്പുകളെ തളർത്തുന്നതിനാൽ മണക്കാനും സാധിക്കില്ല.
സാധാരണയായി കനത്ത ഭക്ഷണത്തിലല്ല, ജ്യൂസുപോലെ പാനീയങ്ങളിലാണ് ഇത് നൽകി കാണുന്നത്. ഭക്ഷണശേഷം കഴിച്ച പാനീയങ്ങൾക്കൊപ്പമാവാം ഇത് നൽകിയിരിക്കുക. പഴങ്ങളിൽ നൽകിയാൽ അറിയുകയുമില്ല. എന്നാൽ, സയനൈഡ് കിട്ടുക അത്ര എളുപ്പമല്ല. ഫോേട്ടാഗ്രാഫർമാർ, സ്വർണപ്പണിക്കാർ, കെമിസ്റ്റുകൾ എന്നിവർക്ക് മാത്രമേ ഇത് ലഭ്യമാകുകയുള്ളു. സയനൈഡ് ഉപയോഗിച്ച് കൊലപാതകം നടത്തിയാൽ പിടിക്കപ്പെടാൻ സാധ്യത കുറവാണെന്നും ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നു. മുമ്പും സയനൈഡ് ഉപയോഗിച്ച് െകാലപാതക പരമ്പരകൾ നടന്നിട്ടുണ്ട്. ആലുവ അമ്മിണി, സയനൈഡ് മല്ലിക, സയനൈഡ് മോഹൻ എന്നിവരൊക്കെ ഇതിനുദാഹരണമാണ്. എട്ടും പത്തും വർഷങ്ങളാണ് കൊലപാതകങ്ങൾ നടത്താൻ ഇവർ സമയമെടുത്തതെന്നും ഡോ. ഷെർലി വാസു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
