ആൺ കുച്ചിപ്പുടിയിൽ പെൺപകർന്നാട്ടം
text_fieldsആണുടലിൽനിന്ന് പെണ്ണുടലിലേക്കും പെണ്ണുടയാടയിലേക്കും പെൺഭാവങ്ങളിലേക്കും അവർ രൂപാന്തരം നടത്തിയപ്പോൾ ആൺകുട്ടികളുടെ കുച്ചിപ്പുടി വേദിയിൽ കാഴ്ചക്കാർ ആസ്വാദനത്തിെൻറ മറ്റൊരു ലോകത്തെത്തിയിരുന്നു.
ആൺകുട്ടികൾ ആണുങ്ങളായിത്തന്നെ വേഷമിട്ട് അവതരിപ്പിച്ച കുച്ചിപ്പുടി വേദിയിൽ നാരികളായെത്തിയ മലപ്പുറം വണ്ടൂർ ജി.വി.എം.സി.എച്ച്.എസ്.എസിലെ അജയ് രാജും മലപ്പുറം തച്ചിങ്ങനാടം ടി.എച്ച്.എസിലെ സിദ്ധേന്ദ്രയുമാണ് സദസ്സിെൻറയും വിധികർത്താക്കളുടെയും മനം കവർന്നത്. രണ്ടുപേരെയും പെണ്ണായി ഒരുക്കിയത് കേരളത്തിെല സ്ത്രീവേഷം കെട്ടി കുച്ചിപ്പുടി ചെയ്യുന്ന അനിൽ വെട്ടിക്കാട്ടിരി. കുച്ചിപ്പുടി രംഗത്ത് തേൻറതായ ഇടം കണ്ടെത്തിയ ഇദ്ദേഹത്തിെൻറ മകനാണ് ഹൈസ്കൂൾ വിഭാഗത്തിൽ പെൺവേഷമവതരിപ്പിച്ച സിദ്ധേന്ദ്ര. അജയ് രാജ് പ്രിയ ശിഷ്യനും. കുച്ചിപ്പുടിയുടെ ഉപജ്ഞാതാക്കളിലൊരാളായ സിദ്ധേന്ദ്രയോഗിയുടെ പേരാണ് അനിൽ മകനു നൽകിയത്.
പുരുഷന്മാർ പെൺവേഷം കെട്ടി കളിച്ചിരുന്ന കുച്ചിപ്പുടി കാലം ചെന്നപ്പോൾ പുരുഷന്മാർ അവരായിത്തന്നെ കളിക്കാൻ തുടങ്ങുകയായിരുന്നു. എന്നാൽ, പുരുഷന്മാർ സ്ത്രീയായി കളിക്കുന്നതാണ് ശാസ്ത്രീയമായ കുച്ചിപ്പുടി എന്ന് വിദഗ്ധർ പറയുന്നു. ഈ രീതിയിൽ കളിച്ച അജയ് രാജിന് വിധികർത്താക്കളുടെ നിറഞ്ഞ പ്രശംസയാണ് കിട്ടിയത്. പ്രശസ്ത കുച്ചിപ്പുടി നർത്തകിയും സംവിധായകൻ മോഹെൻറ ഭാര്യയുമായ അനുപമ മോഹെൻറ ശിഷ്യനാണ് അനിൽ. അഞ്ചാംവർഷമാണ് പ്ലസ്ടുക്കാരനായ അജയ് സംസ്ഥാനതലത്തിൽ മത്സരിക്കുന്നത്. ഭരതനാട്യത്തിൽ എ ഗ്രേഡ് ലഭിച്ചു. മരപ്പണിക്കാരനായ രാജെൻറയും ശ്രീജയുടെയും മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
