Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറബീ​ഉല്ലയുടെ...

റബീ​ഉല്ലയുടെ വീടാക്രമണം; പ്രതികൾക്ക്​ ജാമ്യം

text_fields
bookmark_border
kt Rabeeullah
cancel

മലപ്പുറം: ഡോ. കെ.ടി. റബീഉല്ലയുടെ വീട്ടിലേക്ക്​ അതിക്രമിച്ച്​ കടക്കാൻ ശ്രമിച്ച കേസിൽ മഞ്ചേരി സബ്​ ജയിലിൽ റിമാൻഡിലായിരുന്ന പ്രതികൾക്ക്​ മലപ്പുറം ജുഡീഷ്യൽ ഒന്നാം ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ രണ്ട്​ ആൾ ജാമ്യത്തിന്​ പുറമെ ഒന്നിടവിട്ട ദിവസങ്ങളിൽ മലപ്പുറത്ത്​ അന്വേഷണ ഉദ്യോഗസ്​ഥന്​ മുമ്പാകെ ഹാജരായി ഒപ്പിടുക, ഇൗ ആവശ്യത്തിനല്ലാതെ മലപ്പുറം സ്​റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്​, പാസ്​പോർട്ട്​ കോടതിയിൽ ഹാജരാക്കുക എന്നീ ഉപാധികളോടെയാണ്​ ജാമ്യം.

ബി.​െജ.പി ന്യൂനപക്ഷ മോർച്ച ദേശീയ സെക്രട്ടറിയായിരുന്ന ബംഗളൂരു റിച്ച്​മണ്ട്​ ടൗൺ സ്വദേശി അസ്​ലം ഗുരുക്കൾ (38), ബംഗളൂരു ശേഷാദ്രിപുരം റിസൽദാർ സ്ട്രീറ്റിലെ ഉസ്മാൻ (29), കൂർഗ് സോമവാർപേട്ട ചൗഢേശ്വരി ബ്ലോക്കിലെ മുഹമ്മദ് റിയാസ്, ബംഗളൂരു ആർ.ജെ. നഗർ മുത്തപ്പ ബ്ലോക്ക് സുകുമാർ (43), ബംഗളൂരു ബക്ഷി ഗാർഡൻ ടി.സി.എം റോയൽ റോഡിലെ രമേശ്, അസ്​ലം ഗുരുക്കളുടെ ഗൺമാനും കർണാടക പൊലീസ്​ ഉദ്യോഗസ്ഥനുമായ ബംഗളൂരു ചാമരാജ് പേട്ടിലെ കേശവമൂർത്തി (28) എന്നിവർക്കാണ്​ കോടതി ജാമ്യം അനുവദിച്ചത്​.

കേസിലെ രണ്ടാം പ്രതി കെ.എസ്​. അബ്​ദുറഹ്​മാൻ എന്ന അർഷാദിന്​ നേരത്തേ ജാമ്യം നൽകിയിരുന്നു. ജൂലൈ 24നായിരുന്നു കേസിനാസ്​പദമായ സംഭവം​. വീട്ടിൽ അതിക്രമിച്ച്​ കയറി റബീഉല്ലയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന ​ഭാര്യയുടെ പരാതിയിലാണ്​ പ്രതികൾ അറസ്​റ്റിലായത്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskt rabeeullahmalayalam newsaslam gurukkalhome attack caseshifa al jazeera group
News Summary - KT Rabeeullah's home attackers got bail-Kerala News
Next Story