Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗെയിൽ: പത്രകുറിപ്പിലെ...

ഗെയിൽ: പത്രകുറിപ്പിലെ വിവാദ പരാമർശത്തിൽ വിശദീകരണവുമായി സി.പി.എം

text_fields
bookmark_border
KT-Kunjikkanna
cancel

കോഴിക്കോട്: ഗെയിൽ വിരുദ്ധ സമരത്തിന് പിന്നിൽ മത തീവ്രവാദികളും ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധവുമാണെന്ന സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിന്‍റെ പത്രകുറിപ്പ് വിവാദമായതിനെ തുടർന്ന് വിശദീകരണവുമായി സി.പി.എം. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ജനങ്ങളുടെ അജ്ഞതയെ മുതലെടുത്ത് വൈകാരികമായി അവരെ ഇളക്കിവിട്ടവരെയാണ് ഇസ്ലാം എതിർത്ത് പോന്ന പ്രാകൃത ബോധത്തിന്‍റെ പ്രതിനിധികളായി ആ പ്രസ്താവനയിൽ സൂചിപ്പിച്ചതെന്ന് സി.പി.എം നേതാവ് കെ.ടി കുഞ്ഞിക്കണ്ണൻ ഫേസ്ബുക്കിൽ കുറിച്ചു. 

ഇസ്ലാമിന്റെ ഈ ചരിത്ര ദർശനത്തിന് വിരുദ്ധദിശയിൽ ഭീകരവാദം പടർത്തുന്ന ഐ.എസും അതിന്‍റെ ഇന്ത്യൻ പതിപ്പുകളും നബി എതിർത്ത അജ്ഞതയടെയും പ്രാകൃത ബോധത്തിന്‍റെയും പ്രതിനിധികളാണ്. അത്തരം ഗ്രൂപ്പുകളാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ആശങ്കകൾ വളർത്തി മുക്കം സംഭവങ്ങളുടെ അണിയറയിൽ കളിച്ചതെന്നും അദ്ദേഹം കുറിച്ചു. 

പത്രകുറിപ്പിലെ പ്രയോഗത്തെ വിവാദമാക്കി ചില മതതീവ്രവാദ ഗ്രൂപ്പുകളൂം വി.ടി ബൽറാമിനെ പോലുള്ള കോൺഗ്രസ് നേതാക്കളും സാമൂഹ്യ മാധ്യമങ്ങളിൽ തെറ്റിദ്ധാരണ പടർത്താനും ആശയക്കുഴപ്പം സൃഷ്ടിക്കാനും നടത്തുന്ന കുത്സിത ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പെഴുതിയിരിക്കുന്നതെന്നും അദ്ദേഹം കുറിച്ചു. 

പ്രാകൃതമായ ഗോത്രാവസ്ഥയിൽ നിന്നും കാർഷിക വാണിജ്യ വ്യവസ്ഥയിലേക്ക് പരിവർത്തനപ്പെടുന്ന ഒരു കാലഘട്ടത്തിന്‍റെ നവോത്ഥാനപരവും സമരോന്മുഖമായ പ്രകാശനമായിട്ടാന്ന് ഇസ്ലാമിന്റെ ഉദയത്തെ മാർക്സിസ്റ്റുകൾ കാണുന്നത്. മുഹമ്മദ് നബി അജ്ഞതയിൽ തളച്ചിടപ്പെട്ട പ്രാകൃതമായ ഗോത്ര ബോധത്തിലും പരസ്പര കലാപങ്ങളിലും അഭിരമിച്ചിരുന്ന ഒരു ജനസമൂഹത്തെയാണ് സമാധാനത്തിന്റെയും ഏകതയുടെയും വഴികളിലേക്ക് നയിച്ചതെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. സി.പി.എം ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പത്രകുറിപ്പിലെ പ്രയോഗം വിവാദമാവുകയും മുസ്ലിം ലീഗ് അടക്കമുള്ള പാർട്ടികൾ ഇതിനെ എതിർത്ത് രംഗത്തു വരികയും ചെയ്ത സാഹചര്യത്തിലാണ് കെ.ടി കുഞ്ഞിക്കണ്ണൻ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം 


ഗെയ്ൽ സമരത്തിന്റെ അരങ്ങിലും അണിയറയിലും കളിക്കുന്ന ചില മത തീവ്രവാദ ഗ്രൂപ്പുകളെ പരാമർശിച്ച് കൊണ്ട് സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റിന്റെ പ്രസ്താവനയിൽ വന്ന ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധമെന്ന പ്രയോഗത്തെ വിവാദമാക്കി ചില മതതീവ്രവാദ ഗ്രൂപ്പുകളൂംവി ടി ബാലറാമിനെ പോലുള്ള കോൺഗ്രസ് നേതാക്കളും സാമൂഹ്യ മാധ്യമങ്ങളിൽ തെറ്റിധാരണ പടർത്താനും ആശയക്കുഴപ്പം സൃഷ്ടിക്കാനും നടത്തുന്ന കുത്സിത ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണീ കുറിപ്പ്

അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ജനങ്ങളുടെ അജ്ഞതയെ മുതലെടുത്ത് കേരളത്തിന്റെ സാമൂഹ്യ പുരോഗതിക്ക് വലിയ സംഭാവന ചെയ്യാൻ കഴിയുന്ന ഒരു വ്യവസായ വികസന പദ്ധതിക്കെതിരെ വൈകാരികമായി ജനങ്ങളെ ഇളക്കിവിട്ടവരെയാണ് ഇസ്ലാം എതിർത്ത് പോന്ന പ്രാകൃത ബോധത്തിന്റെ പ്രതിനിധികളായി ആ പ്രസ്താവനയിൽ സൂചിപ്പിച്ചത്...

പ്രാകൃതമായ ഗോത്രാവസ്ഥയിൽ നിന്നും കാർഷിക വാണിജ്യ വ്യവസ്ഥയിലേക്ക് പരിവർത്തനപ്പെടുന്ന ഒരു കാലഘട്ടത്തിന്റെ നവോത്ഥാനപരവും സമരോന്മുഖമായ പ്രകാശനമായിട്ടാന്ന് ഇസ്ലാമിന്റെ ഉദയത്തെ മാർക്സിസ്റ്റുക ൾ കാണുന്നത് ...

മുഹമ്മദ് നബി അജ്ഞതയിൽ തളച്ചിടപ്പെട്ട പ്രാകൃതമായ ഗോത്ര ബോധത്തിലും പരസ്പര കലാപങ്ങളിലും അഭിരമിച്ചിരുന്ന ഒരു ജനസമൂഹത്തെയാണ് സമാധാനത്തിന്റെയും ഏകതയുടെയും വഴികളിലേക്ക് നയിച്ചത്. ബഹുദൈവ വിശ്വാസത്തിന്റെ യും വിഗ്രഹാരാധനയുടേതുമായ ഗോത്ര പ്രാകൃത ബോധത്തെയാണ് ഇസ്ലാം ചോദ്യം ചെയ്തത്.ഭിന്നതയുടെയും സംഘട്ടനങ്ങളുടെയും മനോഭാവത്തിൽ നിന്നും മനുഷ്യഹൃദയങ്ങളെ ഏക ദൈവ വിശ്വാസത്തിലുടെ ഉദ്ഗ്രഥിച്ചെട്ടക്കാനാണ് തന്റെ പ്രബോധനങ്ങളിലൂടെ നബിയത് നിച്ചത്...

മതത്തെ പരസ്പരം വേർപിരിഞ്ഞിരിക്കാനും ശത്രുത പടർത്താനുമുളള ഉപകരണമാവാതിരിക്കാനാണ് പ്രവാചകൻ ജാഗ്രതപ്പെട്ടത്.. മദീന സ്റ്റേറ്റിന്റെ രൂപീകരണ സന്ദർഭത്തിൽ അത് കൃത്യമായി വ്യകതമാക്കപ്പെടുകയും ചെയ്തു. മദീന ഗവർമെന്റിന് കീഴിൽ എല്ലാ മതങ്ങൾക്കും തുല്യ സ്ഥാനമായിരിക്കുമെന്ന് അനുയായികളെ സംശയരഹിതമായി നബി ബോധ്യപ്പെടുത്തി. ഇസ്ലാമിന് മുമ്പ് അറബ് ജനത ഹൃദയത്തി ലേററിയ ജൂത ക്രൈസ്തവ മതങ്ങളുടെ മഹാത്മ്യത്തെഎടു ത്തുപറഞ്ഞു
ഇസ്ലാമിന്റെ ഈ ചരിത്ര ദർശനത്തിന് വിരുദ്ധദിശയിൽ ഭീകരവാദം പടർത്തുന്ന ഐഎസ് ഉം അതിന്റെ ഇന്ത്യൻ പതിപ്പുകളും നബി എതിർത്ത അജ്ഞതയടെയുംപ്രകൃത ബോധത്തിന്റെയും പ്രതിനിധികളാണ്... അത്തരം ഗ്രൂപ്പുകളാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ആശങ്കകൾ വളർത്തി മുക്കം സംഭവങ്ങളുടെ അണിയറയിൽ കളിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsgail protestGAIL pipeline projectmalayalam newsGail strikeKT Kunjikkannan
News Summary - KT Kunjikkanan On CPIM Kozhikkode District Statement-Kerala News
Next Story