Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ​ന്ധു​നി​യ​മ​നം: ലോകായുക്ത വിധിക്കെതിരെ മന്ത്രി കെ.ടി. ജലീൽ ഹൈകോടതിയിലേക്ക്

text_fields
bookmark_border
kt jaleel
cancel

തി​രു​വ​ന​ന്ത​പു​രം: ബ​ന്ധു​നി​യ​മ​ന​ത്തി​ലെ ലോ​കാ​യു​ക്ത വിധിക്കെതിരെ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ ഹൈകോടതിയിലേക്ക്. ഇതിനായി നിയമവിദഗ്ധരുമായി പ്രാഥമിക ആലോചന നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹൈകോടതിയുടെ അവധിക്കാല ബെഞ്ചിന് മുമ്പാകെ സ്വന്തം നിലക്ക് ഹരജി നൽകാനാണ് ജലീലിന്‍റെ നീക്കം. അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണെമെന്ന് അപ്പീൽ ഹരജിയിൽ ആവശ്യപ്പെടും. അവധിക്ക് ശേഷം ഏപ്രിൽ 13നെ ഹൈകോടതിയുടെ പ്രവർത്തനം പുനരാരംഭിക്കൂ.

ബ​ന്ധു​നി​യ​മ​ന​ത്തി​ൽ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​വും സ​ത്യ​പ്ര​തി​ജ്ഞ ലം​ഘ​ന​വും ന​ട​ത്തി​യെ​ന്നാണ് വെള്ളിയാഴ്ച​ ലോ​കാ​യു​ക്ത വിധിച്ചത്. ജ​ലീ​ൽ മ​ന്ത്രി​സ്​​ഥാ​ന​ത്ത്​ തു​ട​രാ​ൻ യോ​ഗ്യ​ന​ല്ലെ​ന്നും ലോ​കാ​യു​ക്ത ജ​സ്​​റ്റി​സ്​ സി​റി​യ​ക് തോ​മ​സ്, ഉ​പ​ലോ​കാ​യു​ക്ത ജ​സ്​​റ്റി​സ്​ ഹാ​റൂ​ൺ അ​ൽ റ​ഷീ​ദ്​ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ഡി​വി​ഷ​ൻ ബെ​ഞ്ച്​ വി​ധി​ച്ചത്.

ബ​ന്ധു​വാ​യ കെ.​ടി. അ​ദീ​ബി​നെ മ​ന്ത്രി ജ​ലീ​ൽ ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ർ​പ​റേ​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​രാ​യി വ​ഴി​വി​ട്ട രീ​തി​യി​ൽ നി​യ​മി​ച്ചെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി മ​ല​പ്പു​റം സ്വ​ദേ​ശി വി.​കെ. മു​ഹ​മ്മ​ദ്​ ഷാ​ഫി സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ്​ നി​ർ​ണാ​യ​ക വി​ധി പുറപ്പെടുവിച്ചത്. സം​സ്ഥാ​ന സ​ർ​ക്കാ​ർ, മ​ന്ത്രി കെ.​ടി. ജ​ലീ​ൽ, ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ പ്ര​ഫ. എ.​പി. അ​ബ്‌​ദു​ൽ വ​ഹാ​ബ്, മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ എ. ​അ​ക്ബ​ർ, കെ.​ടി. അ​ദീ​ബ് എ​ന്നി​വ​രാ​യി​രു​ന്നു ഹ​ര​ജി​യി​ലെ എ​തി​ർ​ക​ക്ഷി​ക​ൾ.

മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ കെ.​ടി. ജ​ലീ​​ലി​ന്‍റെ പ്ര​വൃ​ത്തി ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന്​ ലോ​കാ​യു​ക്ത നി​രീ​ക്ഷി​ച്ചു. ജ​ലീ​ലി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി യു​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. നി​യ​മ​നം സം​ബ​ന്ധി​ച്ച്​ വി​വാ​ദ​മു​യ​ർ​ന്ന​തി​നെ ​തു​ട​ർ​ന്ന് അ​ദീ​ബ് ന​വം​ബ​ർ 12ന്​ ​രാ​ജി​വെ​ച്ചി​രു​ന്നു. സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ലെ മാ​നേ​ജ​ർ പ​ദ​വി​യി​ലി​രി​ക്കു​മ്പോ​ഴാ​ണ്​ അ​ദീ​ബി​നെ ഡെ​പ്യൂ​േ​ട്ട​ഷ​നി​ൽ ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ർ​പ​റേ​ഷ​നി​ൽ ജ​ന​റ​ൽ മാ​നേ​ജ​റാ​യി നി​യ​മി​ച്ച​ത്.

ഇൗ ​പ​ദ​വി​യി​ലേ​ക്ക്​ അ​ദീ​ബ് ഉ​ൾ​പ്പെ​ടെ ഏ​ഴ്​ അ​പേ​ക്ഷ​ക​ർ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും 2016 ഒ​ക്‌​ടോ​ബ​ർ 26ന് ​ന​ട​ന്ന ഇ​ൻ​റ​ർ​വ്യൂ​വി​ൽ മൂ​ന്നു​പേ​രേ പ​ങ്കെ​ടു​ത്തു​ള്ളൂ. അ​ദീ​ബി​ന് ബി.​ടെ​ക്കും പി.​ജി.​ഡി.​ബി.​എ​യും ആ​യി​രു​ന്നു യോ​ഗ്യ​ത. അ​ദീ​ബാ​യി​രു​ന്നു അ​പേ​ക്ഷ​ക​രി​ൽ യോ​ഗ്യ​നാ​യ ഏ​ക വ്യ​ക്തി എ​ന്നാ​യി​രു​ന്നു ലോ​കാ​യു​ക്ത​യി​ൽ മ​ന്ത്രി ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം. ഇത്​ തൃ​പ്തി​ക​ര​മ​ല്ലെ​ന്ന്​ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. കേ​സി​ലെ വാ​ദം േന​ര​ത്തേ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ദി​ന​മാ​യ ഏ​പ്രി​ൽ ആ​റി​ന് ശേ​ഷ​മേ വി​ധി പ്ര​ഖ്യാ​പി​ക്കാ​വൂ​വെ​ന്ന്​ ജ​ലീ​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ വി​ചാ​ര​ണ​വേ​ള​യി​ൽ കോ​ട​തി​യി​ൽ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. അ​തിന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ വെള്ളിയാഴ്ച വി​ധി​യു​ണ്ടാ​യ​തെ​ന്ന്​ അ​റി​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KT Jalil goes to high court against Lokayukta verdict
Next Story