ശബരിമല സന്ദര്‍ശനത്തെ വിമര്‍ശിക്കുന്നത് മതസൗഹാര്‍ദത്തില്‍ ആശങ്കപ്പെടുന്നവര്‍ -മന്ത്രി ജലീല്‍
text_fieldsതിരുവനന്തപുരം: ശബരിമലയിലെ മതസൗഹാര്‍ദം ലോകമറിഞ്ഞാല്‍ മതങ്ങള്‍ തമ്മിലെ അകല്‍ച്ച കുറയുകയും അടുപ്പം വര്‍ധിക്കുകയും ചെയ്യുമെന്ന് മനസ്സിലാക്കി ഇതില്‍ ആശങ്കപ്പെടുന്നവരാണ് തന്‍െറ ശബരിമല സന്ദര്‍ശനത്തിനെതിരെ പരാമര്‍ശം നടത്തിയതെന്ന് മന്ത്രി കെ.ടി. ജലീല്‍. ശബരിമലയില്‍ ജലീല്‍ പോയതിനെകുറിച്ച് ബി.ജെ.പി നേതാവ് വി. മുരളീധരന്‍െറ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച ചോദ്യത്തോട് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.
ശബരിമലയില്‍ എല്ലാവര്‍ക്കും പോകാം. സുവര്‍ണ ക്ഷേത്രത്തില്‍പ്പോയ അനുഭൂതിയാണ് ശബരിമലയും. എല്ലാവര്‍ക്കും അവിടെ പോകാം എന്നത് ലോകമറിയുന്നതിനെ എന്തിനു ഭയപ്പെടുന്നു. മതസൗഹാര്‍ദത്തിന്‍െറ ഉത്സവമാണ് ശബരിമലയില്‍. മതങ്ങള്‍ അകന്നുനില്‍ക്കേണ്ടതല്ല. ശബരിമലയില്‍ 18ാം പടിയുടെ ഓരം ചേര്‍ന്ന് വാവര് സ്വാമിയുടെ നടയുണ്ടെന്നും മന്ത്രി പറഞ്ഞു.
ജലീല്‍ ഫോട്ടാ അവസരത്തിനുള്ള വിനോദസഞ്ചാരസ്ഥലമായി കണ്ടാണ് ശബരിമലയില്‍ പോയതെങ്കില്‍ ശരിയല്ളെന്നും മുന്‍ സിമിക്കാരന്‍ ആയ ജലീല്‍ ഒരു സുപ്രഭാതത്തില്‍ കുളിച്ച് കുറിതൊട്ട് മതേതര വിശ്വാസിയായെന്ന് പറഞ്ഞാല്‍ മുഖവിലയ്ക്കെടുക്കാന്‍ പറ്റില്ളെന്നുമായിരുന്നു മുരളീധരന്‍െറ പോസ്റ്റിലെ പരാമര്‍ശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
