വഖ്ഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടുന്നത് തടയാന്‍ പ്രത്യേക സര്‍വേ –മന്ത്രി ജലീല്‍
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ വഖ്ഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടുന്നത് തടയാന്‍ പ്രത്യേക സര്‍വേ നടത്തുമെന്ന് മന്ത്രി കെ.ടി. ജലീല്‍ നിയമസഭയില്‍ അറിയിച്ചു. ന്യൂനപക്ഷ വകുപ്പിന്‍െറ ധനാഭ്യര്‍ഥന ചര്‍ച്ചക്കുള്ള മറുപടിയിലാണ് അദ്ദഹം ഇക്കാര്യം വ്യക്തമാക്കിയത്.
വഖ്ഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടുകയും കൈയേറുകയും ചെയ്യുന്നെന്ന ആക്ഷേപത്തിന്‍െറ അടിസ്ഥാനത്തില്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച കമീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാറിന്‍െറ പരിഗണനയിലാണ്. പഠനത്തില്‍ മിടുക്കരായ പാവപ്പെട്ട ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് പുതുതായി മെറിറ്റ് സ്കോളര്‍ഷിപ് ഈ വര്‍ഷം മുതല്‍ തുടങ്ങും. പ്രഥമ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി സ്കോളര്‍ഷിപ് എന്നായിരിക്കും ഇതിനു നാമകരണം ചെയ്യുക. ന്യൂനപക്ഷ വിധവാ ഭവനപദ്ധതി ഇനി മുതല്‍ ഇമ്പിച്ചിബാവ ഭവനപദ്ധതി എന്നപേരില്‍ അറിയപ്പെടും. 31 കോടി പദ്ധതിക്ക് നീക്കിവെച്ചിട്ടുണ്ട്.1240 ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട വിധവകള്‍ക്ക് ഇതിന്‍െറ പ്രയോജനം ലഭിക്കും. 2.5 ലക്ഷമാണ് വിഹിതമായി ലഭിക്കുക.
മൈനോറിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച് ആന്‍ഡ് നാഷനല്‍ ഇന്‍റഗ്രേഷന്‍ എന്ന പേരില്‍ ഗവേഷണ സ്ഥാപനം മലപ്പുറം ജില്ലയില്‍ അനുയോജ്യമായ വഖ്ഫ് ഭൂമിയില്‍ സ്ഥാപിക്കും. കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ ന്യൂനപക്ഷ സിവില്‍ സര്‍വിസ് കോച്ചിങ് സെന്‍ററുകള്‍ കണ്ണൂര്‍, വയനാട്, കൊല്ലം, കോട്ടയം എന്നിവിടങ്ങളില്‍ കൂടി സ്ഥാപിക്കും. വഖ്ഫ് സ്വത്തുള്ള ജില്ലകളില്‍ അവ പ്രയോജനപ്പെടുത്തി സദ്ഭാവന മണ്ഡപങ്ങള്‍ സ്ഥാപിക്കും. ഇതിനാവശ്യമായ പ്രോജക്ട് റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്രത്തിന് സമര്‍പ്പിക്കും.
നിലവിലുള്ള 16 ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങളില്‍ നെറ്റ്, സെറ്റ്, ജെ.ആര്‍.എഫ് പരിശീലനം കൂടി ആരംഭിക്കും. 152 ബ്ളോക്കുകളിലും 87 മുനിസിപ്പാലിറ്റികളിലും ആറ് കോര്‍പറേഷനുകളിലും ന്യൂനപക്ഷ പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിനുള്ള നിര്‍ദേശം കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.
മദ്റസാ അധ്യാപകര്‍ക്ക് പലിശരഹിത ഭവന വായ്പാ പദ്ധതിയില്‍ 100 പേര്‍ക്ക് വായ്പ അനുവദിച്ചു. മള്‍ട്ടി സെക്ടര്‍ ഡെവലപ്മെന്‍റ് പ്രോഗ്രാം (എം.എസ്.ഡി.പി) നിലവില്‍ വയനാട് ജില്ലയിലും പൊന്നാനി ടൗണും മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
