Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുസ്​ലിം പള്ളികൾ...

മുസ്​ലിം പള്ളികൾ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വേദിയാക്കരുതെന്ന് കെ.ടി ജലീൽ

text_fields
bookmark_border
kt jaleel
cancel

മുസ്​ലിം പള്ളികൾ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വേദിയാക്കരുതെന്ന് കെ.ടി ജലീൽ എം.എൽ.എ. ആരാധനാലയങ്ങളിൽ രാഷ്ട്രീയ സമരങ്ങളും രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള പ്രക്ഷോഭങ്ങളും നടത്തുന്നത് ഒരു മതനിരപേക്ഷ സമൂഹത്തിൽ പ്രോത്സാഹിപ്പിക്കാൻ സാധിക്കില്ലെന്നും ജലീൽ ചൂണ്ടിക്കാട്ടി.

ആരാധനാലയങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയും വർഗീയ ചേരിതിരിവിനും ഉപയോഗപ്പെടുത്തുന്നുവെന്ന ആക്ഷേപം ഉയരുവാൻ ഇത് ഇടവരുത്തുമെന്നും ജലീൽ പറഞ്ഞു.

സർക്കാറിന്‍റെ ന്യൂനപക്ഷ വിരുദ്ധ നടപടികൾക്കെതിരെ പള്ളികളിൽ ബോധവത്കരണം നടത്തണമെന്ന പ്രസ്താവന മുസ് ലിം ലീഗ് തിരുത്തണം. ലീഗ് രാഷ്ട്രീയ പാർട്ടിയാണെന്നും മതസംഘടനയല്ലെന്നും കെ.ടി ജലീൽ ചൂണ്ടിക്കാട്ടി. ലീഗിന്‍റെ കീഴിൽ ഒരു പള്ളിയും സംസ്ഥാനത്ത് പ്രവർത്തിക്കുന്നില്ലെന്നും കെ.ടി ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, മുസ് ലിം ലീഗിന്‍റെ പുതിയ നീക്കത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെയും കെ.ടി ജലീൽ വിമർശനം ഉയർത്തി. രാഷ്ടീയമായി ഒരു സമരം ലക്ഷ്യത്തിലെത്തിക്കാൻ കഴിയില്ലെന്ന് ഉറപ്പാകുമ്പോഴാണ് പള്ളികളെയും മത ചിഹ്നങ്ങളെയും ലീഗ് വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരുന്നതെന്ന് 'ലീഗിനിത് എന്തുപറ്റി' എന്ന തലക്കെട്ടിൽ എഴുതിയ കുറിപ്പിൽ ജലീൽ കുറ്റപ്പെടുത്തി.

എഫ്.ബി പോസ്റ്റിന്‍റെ പൂർണരൂപം:

ലീഗിനിത് എന്തുപറ്റി?
പള്ളികൾ രാഷ്ട്രീയ ദുർലാക്കോടെയുള്ള സമരങ്ങൾക്ക് വേദിയാക്കിയാൽ അമ്പലങ്ങളും ചർച്ചുകളും സമാനമായി ദുരുപയോഗം ചെയ്യില്ലേ? അപ്പോൾ ലീഗിന്‍റെ അഭിപ്രായം എന്താകും? മുസ് ലിം സമുദായത്തിലെ എല്ലാ സംഘടനകളും ഒരുപോലെ യോജിക്കുന്ന വിഷയങ്ങളിൽ (ശരീരത്ത്, പൗരത്വം, മുത്തലാഖ്) പള്ളികളിൽ വെച്ച് ഉൽബോധനങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ ലീഗ് ഇപ്പോൾ പറയുന്ന കാരണങ്ങൾ തീർത്തും രാഷ്ട്രീയ വിരോധത്തോടെയുള്ളതാണെന്ന് ഉറപ്പുള്ളത് കൊണ്ടാണ് നിരവധി പള്ളികളുടെ നിയന്ത്രണമുള്ള ശൈഖുനാ എ.പി അബൂബക്കർ മുസ്ല്യാർ നേതൃത്വം നൽകുന്ന സുന്നി വിഭാഗം ലീഗ് തട്ടിപ്പടച്ചുണ്ടാക്കിയ മുസ് ലിം കോർഡിനേഷൻ കമ്മിറ്റിയിൽ നിന്ന് വിട്ട് നിന്നതും ലീഗിന്‍റെ നിലപാടിനോട് വിയോജിച്ചതും.
ഏറ്റവുമധികം പള്ളികളുള്ള സമസ്തയുടെ പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളോ ജനറൽ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്ല്യാരോ കോഡിനേഷൻ കമ്മിറ്റിയിൽ പങ്കെടുത്തിട്ടില്ല. ദക്ഷിണ കേരള ജംഇയ്യത്തും ഉലമയുടെ പ്രധാനികളാരും ലീഗ് ഉപഗ്രഹ യോഗത്തിൽ സംബന്ധിച്ചതായി അറിവില്ല. വിവിധ മുസ്ലിം സംഘടനകളിലെ ലീഗുകാരായ രണ്ടാം നിരക്കാരായവർ പങ്കെടുത്ത യോഗമാണ് കോഴിക്കോട്ട് നടന്നതെന്നത്.
രാഷ്ടീയമായി ഒരു സമരം ലക്ഷ്യത്തിലെത്തിക്കാൻ കഴിയില്ലെന്ന് ഉറപ്പാകുമ്പോഴാണ് പള്ളികളെയും മത ചിഹ്നങ്ങളെയും ലീഗ് വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരിക. പള്ളികൾ മുസ്ലിം ലീഗിന്‍റെ ആപ്പീസുകളല്ലെന്ന് ഇനിയെങ്കിലും അവർ മനസ്സിലാക്കണം. കേരളത്തിലെ മഹല്ലുകമ്മിറ്റികളിൽ (കരയോഗം/ഇടവക) കാലങ്ങളായി നിലനിൽക്കുന്ന ഐക്യത്തിൻ്റെ കടക്കാണ് ലീഗ് പുതിയ നീക്കത്തിലൂടെ കത്തിവെക്കുന്നത്.
വെള്ളിയാഴ്ച പള്ളികളിൽ ലീഗനുകൂല ഇമാമുമാർ പ്രസംഗിക്കുമ്പോൾ എതിരഭിപ്രായമുള്ളവർ അതിനോട് പ്രതികരിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. സ്വാഭാവികമായും അത് തർക്കങ്ങൾക്കും കയ്യേറ്റങ്ങൾക്കും ഇടവെച്ചേക്കും. നിരവധി പള്ളികളുടെ 'ഖാളി' സ്ഥാനം അലങ്കരിക്കുന്ന ബഹുമാന്യനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഈ തീക്കളിയിൽ നിന്ന് ലീഗിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

വ​ഖ​ഫ് നി​യ​മ​നം പി.​എ​സ്.​സി​ക്ക് വി​ട്ട​ത​ട​ക്കം സംസ്ഥാന സർക്കാറിന്‍റെ മു​സ്​​ലിം വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ വെ​ള്ളി​യാ​ഴ്ച എ​ല്ലാ പ​ള്ളി​ക​ളി​ലും ബോ​ധ​വ​ത്​​ക​ര​ണ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്താ​ൻ മു​സ്​​ലിം സം​ഘ​ട​ന​ക​ൾ ഇന്നലെ തീ​രു​മാ​നിച്ചിരുന്നു. കോ​ഴി​ക്കോ​ട് എം.​എ​സ്.​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന മു​സ്​​ലിം നേ​തൃ​സ​മി​തി കോ​ർ​ക​മ്മി​റ്റി യോ​ഗ​മാ​ണ് തീ​രു​മാ​ന​മെടുത്തത്.

വ​ഖ​ഫ് നി​യ​മ​നം പി.​എ​സ്.​സി​ക്ക് വി​ട്ട​തി​നെ​തി​രെ ഹൈ​കോ​ട​തി, സു​പ്രീം​കോ​ട​തി​ അ​ട​ക്ക​മു​ള്ള​വ​യെ സ​മീ​പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചിരുന്നു. വ​ഖ​ഫി​​ന്‍റേത്​ കേ​ന്ദ്ര നി​യ​മ​മാ​യ​തി​നാ​ൽ സം​സ്​​ഥാ​ന​ത്തി​ന്​ ഇ​ട​പെ​ടാ​ന​ധി​കാ​ര​മി​ല്ലെ​ന്ന്​ കാ​ണി​ച്ചാ​ണ്​ നി​യ​മ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക. അ​ഡ്വ. വി.​കെ. ബീ​രാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​യ​മ വി​ദ​ഗ്ധ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ചാ​ണ്​ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക.

ഡി​സം​ബ​ർ ആ​റി​ന് തി​ങ്ക​ളാ​ഴ്ച പ​ഞ്ചാ​യ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ൽ മു​സ്​​ലിം നേ​തൃ​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഹു​ജ​ന പ്ര​തി​ഷേ​ധ റാ​ലി​ക​ളും സം​ഘ​ടി​പ്പി​ക്കും. റാ​ലി​യി​ൽ പ്ര​ദേ​ശ​ത്തെ സ​മു​ദാ​യ രാ​ഷ്​​ട്രീ​യ സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രെ പ​ങ്കെ​ടു​പ്പി​ക്കും.

തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്ടും തി​രു​വ​ന​ന്ത​പു​ര​ത്തും മു​സ്​​ലിം നേ​തൃ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ഹു​ജ​ന സ​മ്മേ​ള​ന​ങ്ങ​ളും ന​ട​ത്തും. സം​ഘ്​​പ​രി​വാ​റി​നേ​ക്കാ​ൾ വ​ലി​യ ന്യൂ​ന​പ​ക്ഷ, ദ​ലി​ത്​ വി​രു​ദ്ധ ന​ട​പ​ടി​യാ​ണ്​ സം​സ്​​ഥാ​ന​ സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്ന്​ കോ​ർ ക​മ്മി​റ്റി യോ​ഗം ആ​രോ​പി​ച്ചിരുന്നു.

വ​ഖ​ഫ് നി​യ​മ​നം പി.​എ​സ്.​സി​ക്ക് വി​ട്ട​ത​ട​ക്കം സർക്കാറിന്‍റെ മു​സ്​​ലിം വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ വെ​ള്ളി​യാ​ഴ്ച എ​ല്ലാ പ​ള്ളി​ക​ളി​ലും ബോ​ധ​വ​ത്​​ക​ര​ണ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്താ​ൻ മു​സ്​​ലിം സം​ഘ​ട​ന​ക​ൾ കഴിഞ്ഞ ദിവസം തീ​രു​മാ​നിച്ചിരുന്നു. കോ​ഴി​ക്കോ​ട് എം.​എ​സ്.​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന മു​സ്​​ലിം നേ​തൃ​സ​മി​തി കോ​ർ​ക​മ്മി​റ്റി യോ​ഗ​മാ​ണ് തീ​രു​മാ​ന​മെടുത്തത്.

വ​ഖ​ഫ് നി​യ​മ​നം പി.​എ​സ്.​സി​ക്ക് വി​ട്ട​തി​നെ​തി​രെ ഹൈ​കോ​ട​തി, സു​പ്രീം​കോ​ട​തി​ അ​ട​ക്ക​മു​ള്ള​വ​യെ സ​മീ​പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചിരുന്നു. വ​ഖ​ഫി​​ന്‍റേത്​ കേ​ന്ദ്ര നി​യ​മ​മാ​യ​തി​നാ​ൽ സം​സ്​​ഥാ​ന​ത്തി​ന്​ ഇ​ട​പെ​ടാ​ന​ധി​കാ​ര​മി​ല്ലെ​ന്ന്​ കാ​ണി​ച്ചാ​ണ്​ നി​യ​മ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക. അ​ഡ്വ. വി.​കെ. ബീ​രാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​യ​മ വി​ദ​ഗ്ധ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ചാ​ണ്​ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക.

ഡി​സം​ബ​ർ ആ​റി​ന് തി​ങ്ക​ളാ​ഴ്ച പ​ഞ്ചാ​യ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ൽ മു​സ്​​ലിം നേ​തൃ​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഹു​ജ​ന പ്ര​തി​ഷേ​ധ റാ​ലി​ക​ളും സം​ഘ​ടി​പ്പി​ക്കും. റാ​ലി​യി​ൽ പ്ര​ദേ​ശ​ത്തെ സ​മു​ദാ​യ രാ​ഷ്​​ട്രീ​യ സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രെ പ​ങ്കെ​ടു​പ്പി​ക്കും.

തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്ടും തി​രു​വ​ന​ന്ത​പു​ര​ത്തും മു​സ്​​ലിം നേ​തൃ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ഹു​ജ​ന സ​മ്മേ​ള​ന​ങ്ങ​ളും ന​ട​ത്തും. സം​ഘ്​​പ​രി​വാ​റി​നേ​ക്കാ​ൾ വ​ലി​യ ന്യൂ​ന​പ​ക്ഷ, ദ​ലി​ത്​ വി​രു​ദ്ധ ന​ട​പ​ടി​യാ​ണ്​ സം​സ്​​ഥാ​ന​ സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്ന്​ കോ​ർ ക​മ്മി​റ്റി യോ​ഗം ആ​രോ​പി​ച്ചിരുന്നു.

Show Full Article
TAGS:KT Jaleel muslim league 
News Summary - KT Jaleel warns Muslims not to use mosques for political protests
Next Story