പ്രതിഷേധം കൂസാതെ മന്ത്രി; കാല്‍നടയായി ഒന്നരകിലോമീറ്റര്‍
text_fieldsകല്പകഞ്ചേരി: സ്കൂൾ കെട്ടിട ഉദ്ഘാടനത്തിനെത്തിയ മന്ത്രി കെ.ടി. ജലീലിനെതിരെ യൂത്ത് ല ീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടർന്ന് പൊലീസ് ലാത്തിവീശി. മടങ്ങിപ്പോകുേമ ്പാൾ മന്ത്രി ഒന്നരകിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്തു.
വളവന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ചെറവന്നൂര്‍ ജി.എം.എൽ.പി സ്കൂള്‍ ഹൈടെക്കാക്കുന്നതിെൻറ ശിലാസ്ഥാപനവും ഗ്രാമപഞ്ചായത്ത് നിർമിച്ച കെട്ടിടത്തിെൻറ ഉദ്ഘാടനവും നിർവഹിക്കാനെത്തിയതായിരുന്നു മന്ത്രി. ശനിയാഴ്ച രാവിലെയാണ് സംഭവം. മന്ത്രി എത്തിയ ഉടൻ യൂത്ത് ലീഗ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. മന്ത്രിക്ക് സംരക്ഷണം നല്കാന് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും സംഘടിച്ചിരുന്നു. സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് ലാത്തി വീശിയോടിച്ചു.
ഒരു യൂത്ത് ലീഗ് പ്രവര്ത്തകന് പരിക്കേറ്റു. തുടര്‍ന്ന് ഉദ്ഘാടനച്ചടങ്ങുകൾക്ക് ശേഷം മന്ത്രി സി.പി.എം പ്രവർത്തകരുടെ അകമ്പടിയോടെ റോഡിലൂടെ ഒന്നരകിലോമീറ്റർ ദൂരം കാൽനടയായി വന്ന് കടുങ്ങാത്തുകുണ്ടിൽനിന്നാണ് വാഹനത്തിൽ കയറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
