Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിയറ്റർ പീഡനം: പ്രതിയെ...

തിയറ്റർ പീഡനം: പ്രതിയെ സഹായിച്ചുവെന്നത്​ കള്ളകഥ

text_fields
bookmark_border
തിയറ്റർ പീഡനം: പ്രതിയെ സഹായിച്ചുവെന്നത്​ കള്ളകഥ
cancel

മലപ്പുറം: തിയറ്ററിൽ ബാലിക ലൈംഗിക അതിക്രമത്തിന് വിധേയമായ സംഭവം അത്യന്തം ഹീനമാണെന്ന്​ മന്ത്രി ജലീൽ. പൊലീസ് പരാതി കിട്ടിയിട്ടും അന്വേഷിക്കാൻ  തയാറാകാതിരുന്നത് ഗുരുതരമായ തെറ്റാണ്. അതുകൊണ്ടാണ് ചങ്ങരംകുളം എസ്.ഐ യെ സസ്പ​​​െൻറ്​ ചെയ്തതെന്നും മറ്റു നിയമനടപടികൾ സ്വീകരിച്ചതെന്നും ജലീൽ ഫേസ്​ബുക്ക്​ കുറിപ്പിൽ പറഞ്ഞു. ഡി.വൈ.എസ്​.പിക്ക് എസ്.ഐ പരാതി കൈമാറിയിരുന്നെന്ന് പറയപ്പെടുന്ന കാര്യം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ  അന്വേഷിക്കുന്നുണ്ട്​. 

സംഭവത്തിൽ സർക്കാർ അതീവ ജാഗ്രതയോടെ പ്രവർത്തിച്ചുവെന്നും എന്നാൽ കോൺഗ്രസ്സ് ചാനൽ തെറ്റിദ്ധാരണാജനകമായ വാർത്തയാണ് ഇതുമായി ബന്ധപ്പെട്ട് നൽകുന്നതെന്നും ജലീൽ ആരോപിച്ചു. മലപ്പുറത്ത് നിന്നുള്ള ഒരു മന്ത്രി പ്രതിയെ സഹായിക്കാൻ ഇടപെട്ടുവെന്ന രീതിയിൽ കോൺഗ്രസ്​ ചാനൽ വാർത്ത നൽകി​. തെറ്റിദ്ധരിപ്പിക്കും വിധം വാർത്ത നൽകിയത്​ സാമാന്യ മാധ്യമധർമ്മത്തിന് നിരക്കുന്നതല്ല. 

രണ്ട് തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്​ സ്ഥാനാർഥിയെ തോൽപിച്ച ഈർഷ്യ തീർക്കേണത്​  കള്ളക്കഥകൾ മെനഞ്ഞെടുത്ത് ജനസമക്ഷം വിളമ്പിയല്ല. തെളിവു കൊണ്ടുവരാൻ ചാനലിനെ വെല്ലുവിളിക്കുകയാണെന്നും  ആ വാർത്തയിൽ സത്യത്തി​​​​െൻറ ഒരംശമുണ്ടെങ്കിൽ  പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ​

ഫേസ്​ബുക്ക്​ പോസ്​റ്റി​​​െൻറ പുർണ രൂപം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newstheaterkt jaleelharassment case
News Summary - KT Jaleel on theater harassment case- Kerala news
Next Story