'സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിന്റെയും, കാന്തപുരം സമസ്തയുടെയും വോട്ടുകൾ ലഭിച്ചു, തവനൂരിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും' -കെ.ടി. ജലീൽ
text_fieldsനിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഡോ: കെ.ടി ജലീൽ വളാഞ്ചേരി കാവുംപുറത്തെ ഗസലിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു
എടപ്പാൾ: പിണറായി സർക്കാർ കേരളത്തിൽ തുടർച്ചയായി മൂന്നാമതും ഭരണത്തിൽ എത്തുമെന്ന് തവനൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. കെ ടി ജലീൽ. ഇടതുസർക്കാരിന്റെ വികസനവും ക്ഷേമവും കരുതലും ജനങ്ങളെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. സർക്കാരിന് എതിരായി ചിന്തിക്കാൻ ഒരു കാരണവും മലയാളികൾക്കുണ്ടായിരുന്നില്ല. തവനൂരിൽ വിജയം ഉറപ്പാണെന്നും പതിനായിരത്തിൽ കുറയാത്ത ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നതെന്നും കെ.ടി. ജലീൽ പറഞ്ഞു.
പോളിങ് ശതമാനം കൂടിയ സന്തോഷത്തിലാണ് യു.ഡി.എഫ്. എന്നാൽ യു.ഡി.എഫ് നേതൃത്വത്തിന്റേത് തെറ്റായ ധാരണയാണ്. എസ്.ഐ.ആർ സാഹചര്യമാണ് പോളിങ് ശതമാനം ഉയരാൻ കാരണം. മലപ്പുറം ജില്ലയിൽ പൊന്നാനി, തവനൂർ, തിരൂർ മണ്ഡലങ്ങളിൽ വിജയം ഉറപ്പാണെന്നും താനൂർ, പെരിന്തൽമണ്ണ, മങ്കട, നിലമ്പുർ മണ്ഡലങ്ങളിൽ കടുത്ത മത്സരമാണ് നടന്നതെന്നും കെ ടി ജലീൽ പറഞ്ഞു.
സഹായിച്ചവരെ തിരിച്ചു സഹായിക്കുക എന്ന കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ സംഘടന സമീപനം എൽ.ഡി.എഫിന് അനുകൂലമായിരുന്നു. ന്യൂനപക്ഷങ്ങൾ എൽ.ഡി.എഫിന് എതിരായിരുന്നു എന്ന പ്രചാരണം തെറ്റാണെന്നും ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ യു.ഡി.എഫിനായിരുന്നത് കൊണ്ട് സുന്നി വിഭാഗത്തിന്റെ വോട്ടുകൾ യു.ഡി.എഫിന് എതിരായിട്ടുണ്ട്. നൂറാം വാർഷികത്തോടെ ശക്തിപ്പെട്ട സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിന്റെ പിന്തുണയും എൽ.ഡി.എഫിന് ലഭിച്ചിട്ടുണ്ടെന്നും ഡോ. കെ.ടി ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

