Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇനി മത്സരിക്കാൻ...

ഇനി മത്സരിക്കാൻ ആഗ്രഹമില്ല, കോളജിലേക്ക്​ മടങ്ങണം -കെ.ടി ജലീൽ

text_fields
bookmark_border
ഇനി മത്സരിക്കാൻ ആഗ്രഹമില്ല, കോളജിലേക്ക്​ മടങ്ങണം -കെ.ടി ജലീൽ
cancel

തിരുവനന്തപുരം: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമില്ലെന്ന്​ മന്ത്രി ക െ.ടി ജലീൽ. സ്വകാര്യ ചാനലിന്​ നൽകിയ അഭിമുഖത്തിലാണ്​ ജലീൽ തൻെറ അഭിപ്രായം പ്രകടിപ്പിച്ചത്​. നിലവിൽ തവനൂർ മണ്ഡലത്ത േയാണ്​ ജലീൽ പ്രതിനിധാനം ചെയ്യുന്നത്​.

ഞാൻ മൂന്നുവട്ടം മത്സരിച്ചു. ഇത്തവണ മന്ത്രിയായി. ഇനി മത്സരിക്കുമോ എ ന്നുചോദിച്ചാൽ വ്യക്തിപരമായി ഇല്ല എന്നാണ്​ മറുപടി. എനിക്ക്​ എൻെറ കോളജിലേക്ക്​ മടങ്ങണം. കോളജ്​ അധ്യാപകനായി വിരമിക്കണം.

ഈ ആഗ്രഹം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണനെയും മലപ്പുറം ജില്ല സെക്രട്ടറി ഇ.എന്‍.മോഹന്‍ദാസിനെയും പാലോളിയെയും അറിയിച്ചുണ്ട്​. അനാഥനായ കാലത്ത് തുണയായതും തണലായതും സിപിഎം ആണ്. പാര്‍ട്ടി എന്തുപറയുന്നോ അത് അനുസരിക്കും.

തിരൂരങ്ങാടി പി.എസ്​.എം.ഒ കോളജിലാണ്​ താൻ പഠിച്ചതും അധ്യാപകനായതും. പി.എസ്​.എം.ഒയുമായി തനിക്ക്​ വൈകാരിക ബന്ധമാണ്​ ഉള്ളത്​.

കെ.എം ഷാജിയുമായി യൂത്ത്​ലീഗിൽ പ്രവർത്തിക്കുന്ന കാലം തൊ​ട്ടേ ചെറിയ അകൽച്ചയുണ്ട്​. അദ്ദേഹത്തിന്​ അത്​ തിരിച്ചും ഉണ്ട്​. എന്നാൽ മുനീറുമായുള്ള ബന്ധം അങ്ങനെയല്ല. നിയമസഭയിൽ വെച്ച്​ കെ.എം ഷാജിക്കെതിരെ തൻെറ ഭാഗത്തുനിന്ന്​ ഒരുപരാമർശമുണ്ടായപ്പോൾ അത്​ ശരിയായില്ലെന്ന അഭിപ്രായമാണ്​ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കുവെച്ചത്​. ആ മുഖ്യമന്ത്രിയെയാണ്​ ഷാജി ‘എടോ പിണറായി’ എന്നുവിളിച്ചതെന്നും ജലീൽ കൂട്ടിച്ചേർത്തു.

യൂത്ത്​ലീഗിൽ നിന്നും പുറത്തുവന്ന്​ 2006ൽ മുസ്​ലിംലീഗിലെ അതികായനായ പി​.കെ കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറം മണ്ഡലത്തിൽ അട്ടിമറിച്ചാണ്​ കെ.ടി ജലീൽ രാഷ്​ട്രീയ മണ്ഡലത്തിൽ ശ്രദ്ധയാകർഷിച്ചത്​.

2011ലും 2016ലും മലപ്പുറം ജില്ലയിലെ തവനൂർമണ്ഡലത്തിൽ നിന്നുമാണ് ജലീൽ നിയമസഭയിലേക്ക്​ എത്തിയത്​. 2016ൽ കോൺഗ്രസിലെ ഇഫ്​തിഖാറുദ്ദീനെ 17064 വോട്ടുകൾക്കാണ്​ പരാജയപ്പെടുത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iumlcpimkt jaleelMalappuram News
News Summary - kt jaleel reveals his mind malayalam news
Next Story