Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹമാസ് 'ഭീകരരെങ്കിൽ' ഇസ്രായേൽ 'കൊടുംഭീകരർ' -കെ.കെ. ശൈലജക്ക് മറുപടിയുമായി കെ.ടി. ജലീൽ

text_fields
bookmark_border
KT Jaleel and KK Shailaja
cancel

തിരുവനന്തപുരം: ഹമാസിനെ ഭീകരർ എന്ന് വിശേഷിപ്പിച്ച സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും മുൻ മന്ത്രിയുമായ കെ.കെ. ശൈലജക്ക് പരോക്ഷ മറുപടിയുമായി കെ.ടി. ജലീൽ എം.എൽ.എ. ഹമാസ് ഭീകരരെങ്കിൽ ഇസ്രായേൽ കൊടും ഭീകരർ എന്നാണ് ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്. ഹിറ്റ്ലർ ജൂതരോട് കാണിച്ച അതേ ക്രൂരതയാണ് ഇസ്രായേൽ ഫലസ്തീനികളോട് കാണിക്കുന്നതെന്നും ജലീൽ പറഞ്ഞു.

ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിൽ ഹമാസിനെ പിന്തുണക്കുന്നതായിരുന്നു സി.പി.എം നിലപാട്. അതിൽ നിന്ന് വിരുദ്ധമായ നിലപാടാണ് കഴിഞ്ഞ ദിവസം കെ.കെ. ശൈലജ സ്വീകരിച്ചത്. ഇസ്രായേലിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മനഃസാക്ഷിയുള്ളവർ അപലപിക്കും എന്നായിരുന്നു കെ.കെ. ശൈലജ ഫേസ്ബുക്കിൽ കുറിച്ചത്. അധികാരഭ്രാന്തിന്റെയും പണക്കൊതിയുടെയും അനന്തരഫലമാണ് യുദ്ധങ്ങളെന്നും നിഷ്‍കളങ്കമായ അനേകം മനുഷ്യർ ഓരോ യുദ്ധത്തിലും കുരുതി കൊടുക്കപ്പെടുന്നുവെന്നും അവർ എഴുതി.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KT Jaleel reply to KK Shailaja
Next Story