Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെന്നിത്തലയുടെ ആരോപണം...

ചെന്നിത്തലയുടെ ആരോപണം പച്ചക്കള്ളം; എതിർപ്പുള്ളവർക്ക് കോടതിയിൽ പോകാം -ജലീൽ

text_fields
bookmark_border
ചെന്നിത്തലയുടെ ആരോപണം പച്ചക്കള്ളം; എതിർപ്പുള്ളവർക്ക് കോടതിയിൽ പോകാം -ജലീൽ
cancel

തിരുവനന്തപുരം: എം.ജി സർവകലാശാല അദാലത്തിൽ മാർക്ക്​ദാനം നടത്തിയെന്ന പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയുടെ ആ രോപണങ്ങള്‍ അടിസ്ഥാനരഹിതവും പച്ചക്കള്ളവുമെന്ന്​ ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീല്‍. സാ​േങ്കതിക, എം.ജി സർവകലാശാലകളുമായി ബന്ധപ്പെട്ട് ചെന്നിത്തല നടത്തിയ ആരോപണങ്ങളില്‍ കഴമ്പില്ല. ഈ വിഷയത്തില്‍ എതിര്‍പ്പുള്ളവര്‍ക്ക് കോടതിയില്‍ പോകാം. ത​​െൻറ പ്രൈവറ്റ് സെക്രട്ടറി മാത്രമല്ല, ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും എം.ജി സർവകലാശാല അദാലത്തില്‍ പങ്കെടുത്തിരുന്നു. തീരുമാനമെടുത്തത്​ അദാലത്തിലല്ല, സിന്‍ഡിക്കേറ്റ്​ യോഗത്തിലാണ്​. അതുകൊണ്ട് വി.സിയോടാണ് കാര്യങ്ങള്‍ ചോദിക്കേണ്ടത്.

സാ​േങ്കതിക സർവകലാശാലയില്‍ നടന്ന സംഭവത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞത് മാര്‍ക്ക് ദാനമെന്നാണ്. അര്‍ഹതപ്പെട്ട കുട്ടിക്ക് ന്യായമായും അവകാശപ്പെട്ടതാണ് നല്‍കിയത്. 91 ശതമാനം മാര്‍‌ക്കോടെ അഞ്ചാം റാങ്ക്​ നേടിയാണ്​ ഇൗ വിദ്യാർഥി ജയിച്ചത്​. അദാലത്തില്‍ കുട്ടി വന്നത് ഉത്തരക്കടലാസി‍​െൻറ ഫോട്ടോസ്​റ്റാറ്റ് കോപ്പിയുമായാണ്. വിഷയത്തില്‍ ബന്ധപ്പെട്ട അധ്യാപകര്‍ പറഞ്ഞത് ആ കുട്ടിക്ക് ജയിക്കാനുള്ള മാര്‍ക്ക് ഇതില്‍ കിട്ടുമെന്നാണ്. അത്തരമൊരു സാഹചര്യത്തിലാണ് അതിനെക്കുറിച്ച് ആലോചിക്കാന്‍ വിസിയോട് പറഞ്ഞത്. അര്‍ഹതപ്പെട്ട ഒരാള്‍ക്കും ഒന്നും ഈ സര്‍ക്കാര്‍ നിഷേധിക്കില്ല. അതി​​െൻറ പേരില്‍ എത്ര വലിയ ആക്ഷേപം ഉന്നയിച്ചാലും അതൊരു പ്രശ്നമായി കാണുന്നില്ലെന്നും കെ.ടി. ജലീല്‍ പറഞ്ഞു.

ഇതാദ്യമായല്ല, പ്രതിപക്ഷ നേതാവ് തനിക്കെതിരെ കഴമ്പില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നത്​. ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് താന്‍ രാജിവെക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ഹൈകോടതിയില്‍ അത് തള്ളുകയും ആരോപണം നിരര്‍ഥകമാണെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെടുകയും ചെയ്തു. മലയാളം സര്‍വകലാശാലക്ക്​ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വലിയ അഴിമതി നടന്നെന്നായിരുന്നു പിന്നീട് ചെന്നിത്തലയുടെ കണ്ടെത്തല്‍. സുപ്രീംകോടതി അനുവാദത്തോടെയാണ് ഇപ്പോള്‍ മലയാളം സർവകലാശാലക്കുള്ള ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തത്. മൂന്നാം തവണയാണ് ഇത്തരമൊരു ആക്ഷേപവുമായി ചെന്നിത്തല വരുന്നതെന്നും ജലീൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakt jaleel
News Summary - kt jaleel replies to ramesh chennithala
Next Story