ലോകായുക്തക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കെ.ടി ജലീല്‍
text_fieldsതിരുവനന്തപുരം: ലോകായുക്തക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുൻ മന്ത്രി കെ.ടി ജലീല്‍. അഭയ കേസില്‍ സിറിയക് ജോസഫ് ഇടപെട്ടിട്ടുണ്ടെന്ന് ജലീൽ മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രതിയെ രക്ഷിക്കാനാണ് സിറിയക് ജോസഫ് ഇടപെട്ടതെന്നും പ്രതികളുടെ നാര്‍കോ പരിശോധനാ ലാബ് അദ്ദേഹം സന്ദർശിച്ചിരുന്നെന്നും ജലീല്‍ ആരോപിച്ചു.
ഒന്നുകില്‍ അദ്ദേഹം രാജിവെക്കുക, അല്ലെങ്കില്‍ ഇത്തരം ആക്ഷേപങ്ങൾ ഉന്നയിച്ച താനടക്കമുള്ളവര്‍ക്കെതിരായി നടപടി സ്വീകരിക്കുക. രണ്ടിലൊന്ന് അദ്ദേഹം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും ജലീല്‍ കൂട്ടിച്ചേർത്തു.
അദ്ദേഹം മൗനം വെടിയണമെന്നും പ്രതികളെ രക്ഷിക്കാന്‍ നാര്‍കോ അനാലിസിസ് ലാബ് സന്ദര്‍ശിച്ചിട്ടുണ്ടോ എന്ന് ജനങ്ങളോട് തുറന്നുപറയണമെന്നും ജലീൽ വ്യക്തമാക്കി. അഭയക്കേസിലെ ഒന്നാം പ്രതിയുമായി തനിക്ക് ബന്ധമുണ്ടോ എന്ന് സിറിയക് ജോസഫ് വെളിപ്പെടുത്തണമെന്നും കെ.ടി ജലീൽ ആവശ്യപ്പെട്ടു.