ആരാധനാലയങ്ങൾ നിർമിക്കാനുള്ള തടസ്സങ്ങൾ നീക്കും –കെ.ടി. ജലീൽ
text_fieldsതിരുവനന്തപുരം: വർഷങ്ങളായി ആരാധനാലയങ്ങളും ശ്മശാനങ്ങളും നിർമിക്കാൻ നിലനിൽക്കുന്ന തടസ്സങ്ങൾ നീക്കാൻ സർക്കാർ ശ്രമിക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ. രണ്ട് ദിവസമായി മുസ്ലിം-ക്രൈസ്തവ മതസംഘടനാ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് മുതൽ നിലനിന്ന ആരാധനാലയങ്ങൾ നിർമിക്കുന്നതിലെ നിയന്ത്രണം സ്വാതന്ത്ര്യാനന്തരം അന്നത്തെ ഇ.എം.എസ് സർക്കാറാണ് നീക്കിയത്. അതിെൻറ വിശാലമായ അർഥത്തിലുള്ള പിന്തുടർച്ചയായി ഇടതുപക്ഷ സർക്കാർ ഇൗ വിഷയം അനുഭാവപൂർവം പരിഗണിക്കുമെന്ന് മതസംഘടനകളുടെ േയാഗത്തിൽ മന്ത്രി അഭിപ്രായപ്പെട്ടു.
കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് സംബന്ധിച്ച് സംവരണവിഭാഗങ്ങളുടെ ആശങ്ക ദൂരീകരിക്കും. ക്രിസ്ത്യൻ മത അധ്യാപകർക്ക് പെൻഷൻ ഏർപ്പെടുത്തണമെന്ന് ക്രിസ്ത്യൻ മതേമലധ്യക്ഷന്മാരുടെ ആവശ്യം മന്ത്രിസഭയുടെ ശ്രദ്ധയിൽ കൊണ്ടുവരാമെന്ന് ഉറപ്പുനൽകി. കേരളത്തിൽ ആദ്യമായിട്ടാണ് ന്യൂനപക്ഷ സമുദായങ്ങളിലെ എല്ലാ വിഭാഗങ്ങളുടെയും യോഗം സംഘടിപ്പിക്കുന്നത്.
ക്രിസ്ത്യൻ മത സമുദായത്തെ പ്രതിനിധീകരിച്ച് ആർച്ച് ബിഷപ് സൂസപാക്യം, മാർആൻഡ്രൂസ് താഴത്ത്, ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയസ്, ബിഷപ് ജോസഫ് മാർ ബർണബാസ്, ബിഷപ് േജാജു മാത്യൂസ് തുടങ്ങിയവർ സംസാരിച്ചു.
സീറോ മലബാർ ചർച്ച്, സീറോ മലങ്കര ചർച്ച്, േറാമൻ ലാറ്റിക് കാത്തലിക് ചർച്ച്, സിറിയൻ ഒാർത്തഡോക്സ് ചർച്ച്, മാർത്തോമാ സിറിയൻ ചർച്ച്, ചർച്ച് ഒാഫ് സൗത്ത് ഇന്ത്യ, ബിലീവേഴ്സ് ചർച്ച്, മലബാർ ഇൻഡിപെൻഡൻറ് ചർച്ചുകളുടെ േനതാക്കളും യുവപ്രതിനിധികളും പെങ്കടുത്തു. ക്രിസ്ത്യൻ മൈേനാറിറ്റി വെൽഫെയർ അസോസിയേഷൻ പ്രസിഡൻറ് എബ്രഹാം നടുവത്തറ, കേരള സാംബവർ സൊസൈറ്റി സെക്രട്ടറി ഡി. മോഹൻദാസ്, കൗൺസിൽ ഒാഫ് ദലിത് ക്രിസ്ത്യൻസ് ചെയർമാൻ എസ്.ജെ. സാംസൺ എന്നിവരും സംബന്ധിച്ചു.
മുസ്ലിം മത സംഘടനകളെ പ്രതിനിധീകരിച്ച് ടി.പി. അബ്ദുല്ലക്കോയ മദനി, അബ്ദുൽ മജീദ് സലാഹി (കേരള നജ്വത്തുൽ മുജാഹിദീൻ), ഡോ. എൻ.എ.എം. അബ്ദുൽ ഖാദർ (സമസ്ത ഇ.കെ വിഭാഗം), സി.കെ. റാഷിദ് ബുഖാരി (സമസ്ത എ.പി വിഭാഗം), ഡോ. കെ.കെ. മുഹമ്മദ്, റഹ്മത്തുന്നിസാ. എ (ജമാഅത്തെ ഇസ്ലാമി), പാങ്ങോട് അഖ്മറുദ്ദീൻ മൗലവി, കടക്കൽ ജുനൈദ്, അഡ്വ. കെ.പി. മുഹമ്മദ് (ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ), പ്രഫ. ഡോ. പി.ഒ.ജെ. ലബ്ബ (എം.ഇ.എസ്), സി.പി. കുഞ്ഞുമുഹമ്മദ് (എം.എസ്.എസ്), എൻ.കെ. അലി, പ്രഫ. ഇ. അബ്ദുൽ റഷീദ്, കെ. സൈനുദ്ദീൻ കുഞ്ഞ് (മെക്ക) തുടങ്ങിയവർ സംസാരിച്ചു. ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടർ ഡോ. എ.ബി. മൊയ്തീൻ കുട്ടി സ്വാഗതവും ന്യൂനപക്ഷ വകുപ്പ് അഡീഷനൽ സെക്രട്ടറി ദിലീപ് കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
