തിരുവനന്തപുരം: വിദേശ ഫണ്ട് സ്വീകരിച്ചെന്നാരോപിച്ച് യു.ഡി.എഫ് കൺവീനർ ബെന്നിബഹനാൻ പ്രധാനമന്ത്രിക്കയച്ച കത്തിനെതിരെ തുറന്ന കത്തുമായി മന്ത്രി കെ.ടി. ജലീൽ. ഇന്ത്യൻ കറൻസിേയാ വിദേശ കറൻസിയോ ഒരു രൂപ നോട്ടിെൻറ രൂപത്തിൽ പോലും യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട സഹായവിതരണത്തിൽ താനോ ഇതുമായി ബന്ധപ്പെട്ടവരോ സ്വീകരിച്ചിട്ടില്ലെന്ന് ജലീൽ പറയുന്നു.
ജീവിതത്തിലിന്നുവരെ ഏതെങ്കിലും തരത്തിലുള്ള വിദേശ സംഭാവനയോ നയതന്ത്ര പ്രതിനിധികളിൽ നിന്നുള്ള സമ്മാനേമാ സ്വീകരിച്ചിട്ടില്ല. ‘സകാത്ത്’ എന്നത് സംഭാവനയോ സമ്മാനമോ അല്ല. സഹജീവികളോടുള്ള സ്നേഹത്തിെൻറയും ആദരവിെൻറയും ആഴം വെളിവാക്കുന്ന പുണ്യകർമമാണ്. റമദാനിൽ മുൻവർഷങ്ങളിലെന്ന പോലെ യു.എ.ഇ കോൺസുലേറ്റ് സഹായം നൽകുന്നതിെൻറ ഭാഗമായി പാവപ്പെട്ട കുടുംബങ്ങൾക്ക് കക്ഷി, രാഷ്ട്രീയ, മത വ്യത്യാസം നോക്കാതെ നൽകിയ പുണ്യത്തിെൻറ അംശത്തെയാണ് ബെന്നിബെഹനാൻ വിദേശ ഫണ്ടിെൻറ വിനിമയമെന്നും സംഭാവന സ്വീകരിക്കലെന്നും ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ വിശേഷിപ്പിച്ചത്.
സംഭാവനക്കോ സമ്മാനത്തിനോ ഒരുപാട് മുകളിൽ നിൽക്കുന്ന ‘സകാത്ത്’ എന്ന സൽകർമത്തിെൻറ പുണ്യം എന്ത് രാഷ്ട്രീയ കാരണങ്ങളാലാണെങ്കിലും അങ്ങയെപ്പോലെ ഒരാൾ ദുർവ്യാഖ്യാനം ചെയ്യരുതായിരുന്നെന്നും ബെന്നിെബഹനാനുള്ള തുറന്ന കത്തിൽ ജലീൽ പറയുന്നു.