ന്യൂനപക്ഷങ്ങളോട് സംവദിക്കാൻ സി.പി.എമ്മിന് പ്രത്യേക പാർട്ടി ആവശ്യമില്ല –മന്ത്രി ജലീൽ
text_fieldsകോഴിക്കോട്: ഇടതുചേരിക്കും സി.പി.എമ്മിനും മതന്യൂനപക്ഷങ്ങളോട് സംവദിക്കാൻ ന്യൂനപക്ഷ പാർട്ടികളുടെ ആവശ്യമില്ലെന്ന് മന്ത്രി കെ.ടി. ജലീൽ. ലീഗിെൻറ അപ്രമാദിത്വത്തിന് തടയിടാൻ തന്നെ മുന്നിൽനിർത്തി രാഷ്ട്രീയ പാർട്ടി സംവിധാനത്തിന് സി.പി.എം ശ്രമം എന്ന വാർത്തയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇടയാളന്മാരില്ലാതെ നേരിട്ടാണ് സി.പി.എം ഏത് ജനവിഭാഗങ്ങളെയും അഭിസംബോധന ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇത്തരം നീക്കവുമായി ബന്ധപ്പെട്ട വാർത്തകൾക്ക് സത്യത്തിെൻറ അംശംപോലുമില്ല. ഭൂരിപക്ഷ വർഗീയത ശക്തിപ്പെടുന്ന ഘട്ടത്തിൽ ഇത്തരം വാർത്തകളുടെ പ്രചാരംപോലും അതിന് ഉൗർജം പകരാനേ സഹായകമാകൂ.
സെക്യുലർ പ്ലാറ്റ്ഫോമിലാണ് ന്യൂനപക്ഷ പ്രശ്നങ്ങൾ അവതരിപ്പിക്കേണ്ടതും ചർച്ചചെയ്യേണ്ടതും. ഒാരോ വിശ്വാസ സമൂഹവും അവരവരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ പ്രത്യേകം പ്ലാറ്റ്ഫോമുകളുണ്ടാക്കിയാൽ ആത്യന്തികമായി അത് മതേതരത്വത്തെ ദുർബലപ്പെടുത്തും- അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
